എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അച്ഛന്റെ പ്രതികരണം അങ്ങനെ ആയിരുന്നു ; വിനീത് ശ്രീനിവാസൻ..

0

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രം വിനീത് ശ്രീനിവാസൻ എന്ന വ്യക്തിയുടെ തന്നെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. അതിലൊന്ന് വിനീതിനെ പ്രിയപ്പെട്ടതാക്കുന്നത് ഭാര്യ കൂടിയായ ദിവ്യ ഈ ചിത്രത്തിൽ ഗായികയായി എത്തുന്നു എന്നതും കൊണ്ടും ആണ്.. 2012 ൽ ആയിരുന്നു വിനീതിന്റെയും ദിവ്യയുടെയും വിവാഹം.. ചെന്നൈയിലെ എൻജിനീയറിങ് പഠന കാലത്ത് തുടങ്ങിയ പ്രണയമാണ് വിവാഹത്തിലെത്തിയത്..

ഇപ്പോഴിതാ ദിവ്യയുമായുള്ള പ്രണയകാര്യം അച്ഛനോട് തുറന്നു പറഞ്ഞ അനുഭവം ഓർത്തെടുക്കുകയാണ് വിനീത് ശ്രീനിവാസൻ. വിനീതിന്റെ വാക്കുകളിങ്ങനെ ; ഞാൻ അച്ഛനെ ഫോണിൽ വിളിച്ചാണ് പ്രണയത്തെപ്പറ്റി പറയുന്നത്. മൂന്നാല് ദിവസത്തെ റിഹേഴ്സലിന് ശേഷമാണ് അച്ഛനോട് പറയാൻ തീരുമാനിക്കുന്നത്.. നേരിട്ട് പറയേണ്ടത് എങ്ങനെയാണെന്ന് അറിയാത്തതുകൊണ്ടാണ് ഫോണിൽ വിളിച്ചു പറഞ്ഞത്. അച്ഛാ എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് എന്ന് പറഞ്ഞു.. രണ്ടുവർഷം മുമ്പ് വീട്ടിൽ വന്ന പെൺകുട്ടി അല്ലേ എന്ന് അച്ഛൻ ഇങ്ങോട്ട് കറക്ടായിട്ട് ചോദിച്ചു.

അച്ഛനു എങ്ങനെ മനസ്സിലായി എന്ന് ചോദിച്ചപ്പോൾ, പ്രണയത്തിൽ പെട്ട ആണിനെ കണ്ടാലറിയാം എന്നായിരുന്നു അച്ഛന്റെ മറുപടി.. ശരി നമുക്ക് പിന്നെ സംസാരിക്കാം എന്ന് പറഞ്ഞ് ഞാൻ പെട്ടെന്ന് ഫോൺ വച്ചു.. പൊട്ടിച്ചിരിച്ചുകൊണ്ട് വിനീത് പറയുന്നു.. അപ്രതീക്ഷിതമായിട്ടായിരുന്നു ദിവ്യ ഹൃദയത്തിലെ പാട്ട് പാടിയത്. അതിന്റെ സംഗീതസംവിധായകനാണ് ദിവ്യ കൊണ്ട് ഒന്ന് പാടിപ്പിച്ചാലോ എന്ന് ചോദിക്കുന്നത്. വിനീത് പറഞ്ഞു…