താന്‍ അഭിനയിച്ച ഒരു ചിത്രം കണ്ട് ഉറങ്ങിപ്പോയെന്നും എന്നാല്‍ ഏത് സിനിമയാണെന്ന് താൻ പറയില്ലെന്നും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ…..

0

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനു തിരക്കഥാകൃത്തും പിന്നണി ഗായകനുമൊക്കെയാണ് വിനീത് ശ്രീനിവാസന്‍. ഇപ്പോള്‍ താരം പറഞ്ഞ ചില വാക്കുകളാണ് സോഷ്യല്‍ ലോകത്ത് ശ്രദ്ധേയമാകുന്നത്. താന്‍ മുമ്പ് അഭിനയിച്ച സിനിമ കണ്ട് ഉറങ്ങി പോയിട്ടുണ്ട് എന്നാണ് വിനീത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

സ്വന്തം സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ടോ? എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടിയായി താന്‍ അഭിനയിച്ച ചിത്രം കണ്ട് ഉറങ്ങിപ്പോയെന്നും എന്നാല്‍ ഏത് സിനിമയാണെന്ന് പറയില്ലെന്നും വിനീത് പറഞ്ഞു. ഇഷ്ടപ്പെടാത്ത സിനിമ നല്ലതാണെന്ന് പറയില്ലെന്നും സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതിനെ പറ്റി ഒന്നും മിണ്ടില്ലെന്നും വിനീത് പറഞ്ഞു. ചതി പാടില്ലെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തെ പറ്റി മികച്ച അഭിപ്രായമാണ് പുറത്തെത്തുന്നത്. വിനീതിന്റെയും പ്രണവിന്റെയും കരിയര്‍ ബസ്റ്റ് ആണ് ഹൃദയം എന്നാണ് പറയപ്പെടുന്നത്.വിനീത് ശ്രീനിവാസൻ ഒരുഗ്ര കാമുകഹൃദയത്തിന് ഉടമയാണെന്ന് അയാളുടെ മുൻപടങ്ങളിലൂടെ തന്നെ തെളിയിച്ചിട്ടുണ്ട്… അതിനൊപ്പം അയാൾ സ്വന്തം ലൈഫ് ഏറ്റവും നന്നായി എസ്‌പ്ലോർ ചെയ്ത വ്യക്തി കൂടെയാണ്… ഒറ്റ വാക്കിൽ വിനീത് ശ്രീനിവാസന്റെ കാമുക ഹൃദയത്തിന്റെയും ലൈഫ് ഇൻസിഡന്റുകളുടെയും ഉന്മാദമാണ് ഹൃദയം.. !! പ്രണവിനെ പറ്റി വിനീതൊരു ഇന്റർവ്യൂവിൽ പറഞ്ഞത് അയാളുടെ ചിരിക്കൊരു പറഞ്ഞറിയിക്കാനാവാത്ത ഭംഗിയുണ്ടെന്നാണ്, അത് ക്യാപ്ചർ ചെയ്യാനാണ് ഹൃദയത്തിലൂടെ താൻ ശ്രമിച്ചതെന്നും…