ഷൈൻ നിഗം ചിത്രത്തിന്റെ റീമെയ്ക്ക് ; നടൻ അമീർഖാന്റെ മകൻ

0

ബോളിവുഡില്‍ അരങ്ങേറാനൊരുങ്ങി മറ്റൊരു ത്താറെ പുത്രന്‍ കൂടി. ബോളിവുഡ് നടന്‍ ആമീര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാനാണ് ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. മലയാളി യുവ താരം ഷെയ്ന്‍ നിഗം നായകനായ ‘ഇഷ്‌ക് ‘ എന്ന ചിത്രത്തിന്റെ റീമേക്കിലൂടെയാണ് താരപുത്രന്റെ സിനിമാ അരങ്ങേറ്റം.

മൂന്നു വര്‍ഷമായി നാടക രംഗത്ത് സജീവമായ ജുനൈദ് ക്വാസര്‍ താക്കൂര്‍ പദംസിയൊരുക്കിയ നാടകത്തിലൂടെയാണ് അരങ്ങേറിയത്. ജര്‍മ്മന്‍ നാടകകൃത്ത് ബെര്‍ട്ടോള്‍ട്ട് ബ്രെക്റ്റിന്റ ‘മദര്‍ കവറേജ് ആന്‍ഡ് ചില്‍ഡ്രന്‍’ എന്ന വിഖ്യാത നാടകത്തെ അടിസ്ഥാനമാക്കിയാക്കിയായിരുന്നു താക്കൂര്‍ പദംസിയുടെ നാടകം

ഇതിനു പുറമെ, എ ഫാമിങ് സ്റ്റോറി, എ ഫ്യു ഗുഡ് മാന്‍, മെഡിയ, ബോണ്‍ ഓഫ് കണ്ടന്‍ഷന്‍ എന്നീ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസിലെ അമേരിക്കന്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്സിലെ പൂര്‍വ വിദ്യാര്‍ത്ഥി ജുനൈദ്.

ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കിയ ‘ഇഷ്‌ക്’ സംവിധാനം ചെയ്തത് അനുരാജ് മനോഹറാണ്. നീരജ് പാണ്ഡെയാണ് റൊമാന്റിക് ത്രില്ലര്‍ ചിത്രം ഹിന്ദിയില്‍ അണിയിച്ചൊരുക്കുന്നത്.