പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് ; കുറിപ്പുമായി ഉണ്ണി മുകുന്ദൻ..

0

ഉണ്ണിമുകുന്ദൻറെ ആദ്യ നിർമ്മാണ സംരംഭത്തിൽ ഉണ്ണിമുകുന്ദന് നായകനായ വിഷ്ണു മോഹൻ ഒരുക്കിയ മേപ്പടിയാൻ എന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.. ചിത്രം റിലീസ് ചെയ്ത അന്ന് മുതൽ ഈ ചിത്രത്തെ സംബന്ധിച്ച് നിരവധി വിമർശനങ്ങളാണ് ഉയർന്നുവന്നത്.. ഉണ്ണിമുകുന്ദൻ റെ ആദ്യ നിർമ്മാണ സംരംഭം എന്ന നിലയിൽ  നിരവധി താരങ്ങൾ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് മേപ്പടിയാന്റെ പോസ്റ്ററുകൾ ഷെയർ ചെയ്തിരുന്നു.. അത്തരത്തിൽ നടി മഞ്ജുവാര്യരും തന്റെ ഫേസ്ബുക്ക് പേജ് വഴി പോയി ആ സിനിമയുടെ പോസ്റ്ററുകൾ ഷെയർ ചെയ്തിരുന്നു.. എന്നാൽ കുറച്ചുദിവസം കഴിഞ്ഞപ്പോൾ ആ ചിത്രത്തിന് പോസ്റ്ററുകൾ മഞ്ജു തന്റെ ഫേസ്ബുക്ക് പേജിൽ നിന്ന് റിമൂവ് ചെയ്യുകയും ചെയ്തു..

എന്നാൽ അത് വലിയ വിമർശനത്തിന് കാരണമായി മാറിയിരുന്നു.. ഇപ്പോഴിതാ അതിന് ഉണ്ണിമുകുന്ദൻ തന്നെ പരിഹാരവുമായി എത്തിയിരിക്കുകയാണ്.. ഉണ്ണി പങ്കുവച്ച കുറുപ്പിങ്ങനെ..

ഹലോ സുഹൃത്തുക്കളെ, മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.

അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു..