“തനിക്ക് എതിരെ നടക്കുന്ന ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗം” ഒഎൻവി പുരസ്‌കാരത്തിന് മറുപടി ആയി ഗാനരചയിതാവ് ; വൈര മുത്തു

0

തമിഴ് സിനിമയിൽ അറിയപ്പെടുന്ന ഗാനരചയിതാവ് ആണ് വൈരമുത്തു.

1980 ആണ് ഭാരതി രാജ സംവിധാനം ചെയ്ത നിഴൽഗൾ എന്ന സിനിമയിലെ ഗാനം രചിച്ചു കൊണ്ടാണ് തമിഴ് സിനിമാ ലോകത്തു എത്തുന്നു.

ഇളയരാജ എ സ് പി ബാലസുബ്രഹ്മണ്യം എന്നിവർക്ക് ഒക്കെ ഒപ്പം നിരവധി ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കാതൽ എന്ന സിനിമയിലെ ‘കാതൽ റോജാവേ നീയെ നീ എങ്കെ”എന്ന ഗാനം ഇൻഡ്യ മുഴുവൻ തരംഗം ആയി മാറിയിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും മികച്ച ഗാനരചയിതാവ് കൂടു ആണ് വൈരമുത്തു.

ഈ അടുത്ത ഇടക്ക് 17 ഓളം മീ ടു ആരോപണം വൈര മുത്തു വിനു എതിരെ വന്നിരുന്നു. വലിയ ചർച്ചകളും വിവാദങ്ങളും ഉണ്ടായി ഇപ്പോൾ അദ്ദേഹത്തിനു onv പുരസ്‌കാരം ലഭിച്ചു എങ്കിലും ഏറെ വിവാദത്തിൽ പെട്ട വൈര മുത്തുവിന് പുരസ്‌കാരം നൽകരുത് എന്നു ആരോപിച്ചു നിരവധി പേർ രംഗത്തു എത്തി. ആളുകളുടെ എതിർപ്പ് ഉണ്ടായ സ്ഥിതിക്ക്‌. ഒഎന്‍വി പുരസ്കാരം നിരസിക്കുന്നുവെന്ന പ്രഖ്യാപനവുമായി വൈരമുത്തു ഇപ്പോൾ രംഗത്തു വന്നു. ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിൽ ഉൾപ്പെടെ സിനിമാ പ്രവർത്തകർക്കിടയിൽ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു.

ലൈംഗിക പീഡന ആരോപണം കെട്ടി ച്ചമച്ചത് ആണെന്നും മൂന്നു വര്‍ഷമായിട്ടും കേസെടുത്തിട്ടില്ല എന്നു ആയിരുന്നു കഴിഞ്ഞ ദിവസം വൈരമുത്തു പ്രതികരിച്ചത്. കുറ്റം തെളിയും വരെ ആരോപണ വിധേയന്‍ മാത്രം ആണെന്നും താൻ നിരപരാധി ആണെന്ന് ജൂറി ഓര്‍ക്കണമെന്നും ഒ എന്‍ വി പുരസ്കാരം വിവാദത്തിലായ പശ്ചാത്തലത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. അതിനിടയില്‍ വൈരമുത്തുവിന് പിന്തുണയുമായി അദ്ദേഹത്തിന്റെ മകൻ മദന്‍ കാര്‍കി രംഗത്തെത്തിയിരുന്നു.

ഈ കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷത്തെ ഒ എന്‍ വി സാഹിത്യ പുരസ്കാരത്തിന് തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു അര്‍ഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മൂന്നു ലക്ഷം രൂപയാണ് സമ്മാനത്തുക. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒന്നിടവിട്ട വര്‍ഷങ്ങളിലാണു പുരസ്കാരം നല്‍കുന്നത്. മീ ടൂ ആരോപണം ഉയര്‍ന്ന വൈരമുത്തുവിന് പുരസ്കാരം നല്‍കുന്നതിനെതിരെ പ്രശസ്ത സിനിമ നടി പാർവതി തിരുവോത്ത് ഉൾപ്പെടെ നിരവധിപേർ പ്രതിഷേധം ഉയർത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് തീരുമാനം പുനഃപരിശോധിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി അധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തു. അവാര്‍ഡ്‌ നിര്‍ണയ സമിതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം പുനഃപരിശോധിക്കുന്നതെന്നായിരുന്നു അറിയിപ്പ്. ഇതിനു ശേഷമാണ് വൈരമുത്തു അവാർഡ് സ്വീകരിക്കുന്നില്ലെന്ന നിലപാട് എടുത്തത്. എന്നാൽ വൈര മൂത്തു വിനു പുരസ്‌കാരം നൽകണം എന്നു നടൻ ഹരീഷ് പേരാടി അവ്ശ്യപ്പെട്ടു WCC അംഗങ്ങൾക്ക് സെലക്ടീവ് നിലപാട് ആണെന്ന് അദ്ദേഹം ആരോപിച്ചു.