ആ പഴയ ഓറഞ്ച് തന്നെ അല്ലേ ഇത്? പ്രേക്ഷകർ ചോദിക്കുന്നു

0
Advertisements

  1. അഭിനയത്തിൽ നിന്നും ഇടവേള എടുത്ത് എത്ര കാലം മാറി നിന്നാലും സീരിയൽ താരങ്ങളോടുള്ള ആരാധന പ്രേക്ഷകർക്ക് കുറയില്ല. വൃന്ദാവനത്തിലെ ഓറഞ്ച് എന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല.

വളരെ ബോൾഡായ സ്ത്രീ കഥാപാത്രത്തെയാണ് ഷെമി അവതരിപ്പിച്ചത്. അത്രയും തന്മയത്വത്തോടെ അവതരിപ്പിച്ച കഥാപാത്രത്തെ അത്രവേഗം ആരും മറക്കാൻ സാധ്യതയില്ല.

Advertisements
Advertisements

സീരിയൽ കാണുന്ന അതേ ബോൾഡ്നെസ്സ് തന്റെ ജീവിതത്തിലും പകർത്തിയ താരമാണ് ഷെമി. നാലുവർഷം എയർഹോസ്റ്റസായി ജോലി നോക്കിയ ഷെമി ജോലിയിൽ നിന്നും പിൻവാങ്ങുകയായിരുന്നു. എന്നാൽ ആ സമയം അഭിനയത്തോട് താൽപര്യമോ, അഭിനയരംഗത്തേക്ക് വരണമെന്നോ താരത്തിന് ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് കലാരംഗത്തേക്ക് ഇറങ്ങുകയായിരുന്നു.

മഴവിൽ മനോരമയിലെ തനിനാടൻ എന്ന പരിപാടിയിലൂടെ ആയിരുന്നു ഷെമി നന്ദനത്തിലെ ഓറഞ്ച് ആയി രംഗപ്രവേശം നടത്തിയത്. മൂന്ന് കൂട്ടുകാരികളുടെ കഥപറഞ്ഞ സീരിയലിലെ ഏറ്റവും ബോൾഡായ കഥാപാത്രമായിരുന്നു ഷെമിയുടെത്.

നന്ദനം എന്ന സീരിയൽ കഴിഞ്ഞതിനു ശേഷമാണ് താരം കുറച്ചുനാൾ അഭിനയരംഗത്തു നിന്നും വിട്ടു നിന്നത്. അതിനുശേഷമായിരുന്നു കല്യാണം. രണ്ടു കുട്ടികളുടെ അമ്മയാണ് ഷെമി ഇപ്പോൾ. പിന്നീട് ജീവിതത്തിൽ വന്ന ചെറിയ പ്രശ്നങ്ങൾ കാരണം താരം ആത്മീയമായ കാര്യങ്ങളിലും മെഡിറ്റേഷൻ മുതലായ കാര്യങ്ങളിലും തുടരുകയായിരുന്നു.

മക്കൾ, അരയെന്നങ്ങളുടെ വീട് മുതലായ സീരിയലുകളുടെ ഭാഗമായിരുന്നു ഷെമി. ഇപ്പോൾ പൗർണമി തിങ്കൾ സീരിയൽ മറ്റൊരു ബോൾഡ് ആയ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ഷെമി മാർട്ടിൻ.