ഗായകന്‍ കുമാര്‍ സാനുവിന് കോവിഡ് 19

0

പ്രശസ്ത ഗായകന്‍ കുമാര്‍ സാനുവിന് കോവിഡ് 19 സ്ഥിരീകരിച്ചു. 62 കാരനായ സാനുവിന് രോഗം സ്ഥിരീകരിച്ചുവെന്ന വിവരം അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയ ടീമാണ് പുറത്തുവിട്ടത്.

ദൗര്‍ഭാഗ്യവശാല്‍ സാനുദാ കൊറോണ പൊസിറ്റീവ് ആയിരിക്കുകയാണ്.

അദ്ദേഹത്തിന്‍റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കണം’. കുമാര്‍ സാനുവിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ട പ്രസ്താവനയില്‍ ടീം അറിയിച്ചു.

തങ്ങളുടെ പ്രിയപ്പെട്ട ‘സോനുദാ’ രോഗബാധിതനായെന്ന വിവരം അറിഞ്ഞതോടെ ആരാധകര്‍ സുഖാശംസ നേര്‍ന്നെത്തിയിട്ടുണ്ട്. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു എന്നറിയിച്ച്‌ കൊണ്ട് നിരവധി ആരാധകരാണ് ഫേസ്ബുക്കില്‍ പ്രതികരിച്ചത്.

ആരോഗ്യ ശ്രദ്ധിക്കണമെന്ന് പ്രതികരിച്ച ചിലര്‍ ചില രോഗശമന ടിപ്സുകളും തങ്ങളുടെ പ്രിയ ഗായകനായി പങ്കുവച്ചിട്ടുണ്ട്.

കുമാര്‍ സാനുവിന് കോവിഡ് സ്ഥിരീകരിച്ചുവെന്ന വിവരം പുറത്തുവിട്ടെങ്കിലും അദ്ദേഹം ആശുപത്രിയിലാണോ അതോ വീട്ടില്‍ തന്നെ ഐസലേഷനില്‍ തുടരുകയാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇത് സംബന്ധിച്ച്‌ ഔദ്യോഗികമായ ഒരു സ്ഥിതീകരണവും അദ്ദേഹത്തിന്‍റെ ടീമില്‍ നിന്നുണ്ടായിട്ടില്ല.

ഒക്ടോബര്‍ 20നാണ് കുമാര്‍ സാനുവിന്‍റെ ജന്മദിനം. ജന്മദിനം ആഘോഷിക്കാനായി ഭാര്യക്കും മക്കള്‍ക്കുമൊപ്പം ലോസ് ആഞ്ചല്‍സിലേക്ക് പറക്കാനിരിക്കെയാണ് ഗായകന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.