​ഗായത്രി സുരേഷ് പൊലീസ് വേഷത്തിലെത്തുന്ന 99 ക്രെെം ഡയറി ടീസര്‍ പുറത്തുവിട്ടു

0
Gayatri-Suresh.jp
Gayatri-Suresh.jp

2014ലെ മിസ് കേരളയായിരുന്ന ഗായത്രി സുരേഷ് കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.ആദ്യകാല നടനായിരുന്ന ടി ജി രവിയുടെ മകനാണ് ശ്രീജിത്ത് ചെറിയ വേഷങ്ങളിലായി 25 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

99 Crime Diary.jp
99 Crime Diary.jp

ഗായത്രി സുരേഷും ശ്രീജിത്ത് രവിയും മുഖ്യവേഷത്തിലെത്തുന്ന ’99 ക്രെെം ഡയറി’യുടെ ടീസര്‍ പുറത്ത് വിട്ടു. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബിന്റെ സംവിധാന സഹായിയായിരുന്നു സിന്റോ സണ്ണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുടിയേറ്റ പ്രദേശമായ രാജമലയില്‍ 1999-ല്‍ നടന്ന നക്സല്‍ ആക്രമണവും തുടര്‍ന്നുണ്ടായ കൊലപാതങ്ങളുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

99
99

ജിബു ജേക്കബ് എന്റര്‍ടെെയ്ന്‍മെന്റ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. നക്സല്‍ ലൂയിയായി ശ്രീജിത്ത് രവി എത്തുമ്ബോള്‍ ഗായത്രി പൊലീസ് കമ്മീഷണറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. വിപിന്‍ മംഗലശ്ശേരി, ഫര്‍സാന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നുണ്ട്.

Gayatri Suresh
Gayatri Suresh

നക്സല്‍ കാലഘട്ടം, പൊലിസ് അന്വേഷണം, കൊല്ലപ്പെടാനുള്ള അവസാന കണ്ണിയായ ചെറുപ്പക്കാരനും ഗ്രാമത്തിലെ പെണ്‍കുട്ടിയുമായുള്ള പ്രണയം എന്നിങ്ങനെ നീങ്ങുന്നതാണ് ചിത്രത്തിന്റെ കഥാഗതി. കോവിഡ് കാലത്തെ സര്‍ക്കാര്‍ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ചിത്രം പൂര്‍ത്തിയാക്കിയത്.