വൈറൽ ആയി ബിഗ് ബോസ്സ് താരം അലസാൻഡ്രയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ..

0

മലയാളം ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയമായ മത്സരാർത്ഥികളിൽ പ്രധാനിയായിരുന്നു അലക്സാണ്ട്ര ജോൺസൺ. മോഡലിംഗ് രംഗത്ത് സജീവമായിരുന്നെങ്കിലും ബിഗ് ബോസിൽ വന്നതോടു കൂടിയാണ് അലക്സാണ്ട്രയെ  കൂടുതൽ ആളുകൾ അറിഞ്ഞു തുടങ്ങിയത്. രണ്ടാം സീസണിൽ അലക്സാഡ്രയും, സുജോയും തമ്മിലുള്ള ബന്ധത്തിനു പുറമേയാണ് കൂടുതലും ആളുകൾ താരത്തെ ശ്രദ്ധിച്ചു തുടങ്ങിയത്. ജീവിതത്തിൽ താരം ഹെയർ ഹോസ്റ്റസ് ആണ്. ആ ജോലി രാജി വെച്ചിട്ട് ആയിരുന്നു അലക്സാണ്ട്ര ബിഗ് ബോസിൽ മത്സരിക്കാനെത്തിയത്. ആ ഷോയിൽ നിന്ന് പുറത്തുവന്നതിനുശേഷം നിരവധി ഫോട്ടോഷൂട്ട് കളിലും അലക്സാഡ്ര തിളങ്ങി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ഗ്ലാമറസ്സ് ലുക്കിലാണ് ചിത്രങ്ങളിൽ അലക്സാഡ്ര പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മെറിൻ ജോർജ് ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ബിഗ് ബോസ് ഹൗസിനുള്ളിൽ വച്ച് തന്റെ ജീവിതാനുഭവങ്ങൾ ഒക്കെ താരം തുറന്നു പറഞ്ഞിരുന്നു. ഇരുപത്തി മൂന്നാമത്തെ വയസ്സിൽ സ്വന്തമായി ഫ്ലാറ്റ് വാങ്ങിയതിനെക്കുറിച്ചും, തന്നെ വിഷാദത്തിൽ വരെ കൊണ്ടെത്തിച്ച ഒരു പ്രണയ ബന്ധത്തെ പറ്റിയും ഒക്കെ അന്ന് തുറന്നു പറഞ്ഞിരുന്നു. ആ തുറന്നുപറച്ചിലുകൾ ഒക്കെ താരത്തിന് കൂടുതൽ ആരാധകരെ നേടിക്കൊടുത്തു. കോഴിക്കോട് കൂരാച്ചുണ്ട് എന്ന സ്ഥലമാണ്  അലക്സാണ്ട്രയുടെ ജന്മദേശം. ഭയങ്കര വിശ്വാസികളായ ഒരു ക്രിസ്ത്യൻ കുടുംബം ആയിരുന്ന താരത്തിന്റെ വീട്ടിൽനിന്നും ഒരാളെ കന്യാസ്ത്രീ ആകണം എന്നൊക്കെ വീട്ടുകാർക്ക് ആഗ്രഹം ഉണ്ടായിരുന്നു.

ആ ആഗ്രഹത്തിൻ മേൽ കന്യാസ്ത്രീ ആകാൻ വേണ്ടി അലക്സാഡ്ര ബീഹാറിൽ പോയ അനുഭവം ഒക്കെ പറഞ്ഞിട്ടുണ്ട്. ചെറുപ്പം മുതൽ തന്നെ ഹെയർ ഹോസ്റ്റസ് ആവാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അന്നൊക്കെ അതെന്താണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും, പിന്നീട് അതേ പറ്റി കുറെ അന്വേഷണങ്ങൾ നടത്തിയപ്പോൾ വീട്ടുകാരാണ് പറഞ്ഞത് നീ മഠത്തിൽ പൊയ്ക്കോ, അവിടെ ചെന്നിട്ട് ഇംഗ്ലീഷും ഹിന്ദിയുമൊക്കെ പഠിച്ചിട്ട് തിരിച്ചുപോര് എന്ന്. അവിടെ ചെന്ന് ഇതൊക്കെ പഠിച്ചുകഴിഞ്ഞപ്പോൾ തനിക്ക് തിരിച്ച് വീട്ടിൽ പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അവർ വിസമ്മതിക്കുകയും താൻ അവിടെ കിടന്ന് കുറേ കരയുകയും ചെയ്തു എന്നൊക്കെ അലക്സാണ്ട്ര ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

അതിനുശേഷം തുടർ പഠനവുമായി ബന്ധപ്പെട്ട് താൻ ചെന്നൈയിലേക്ക് പോയി. അവിടെ ഒരു എയർലൈനിൽ കസ്റ്റമർ സർവീസിൽ ഒരു ജോലിയും കിട്ടി. അവിടെനിന്നാണ് ഹെയർ ഹോസ്റ്റലിലേക്ക് എത്തിയത്. കുറെ കഴിഞ്ഞപ്പോൾ ജോലിയോട് ആത്മാർത്ഥത തനിക്ക് കുറഞ്ഞുവരുന്നതായി തോന്നിത്തടങ്ങി. മോഡലിങ്ങിലേക്കും  അഭിനയത്തിലേക്കും  മൊക്ക താല്പര്യം മാറി തുടങ്ങിയിരുന്നു.ആ സമയത്തായിരുന്നു എനിക്ക് ബിഗ്ബോസിൽ നിന്നും ക്ഷണം ലഭിക്കുന്നത്. ആ ഒരു പ്ലാറ്റ്ഫോം തന്റെ അഭിനയജീവിതത്തിന് സഹായം ആകും എന്ന് കരുതി. അതുകൊണ്ട് രണ്ടും കൽപ്പിച്ച് ഉയർന്ന ശമ്പളമുള്ള തന്റെ എയർഹസ്റ്റസ് ജോലി രാജി വെക്കുകയായിരുന്നു. അന്ന് ഒരുപാട് ആളുകൾ തന്നെ കുറ്റപ്പെടുത്തി എന്നും അലക്സാണ്ട്ര പറയുന്നു.