ഒരു വൃക്കയാൽ ജനനം; പ്രതിസന്ധികൾ ഏറെ; വെളിപ്പെടുത്തലുമായി അഞ്ചു

0
Advertisements

രോഗം തിരിച്ചറിഞ്ഞ സമയത്ത് ഇങ്ങനെ ഒരു പ്രശ്നമുണ്ടെന്നു പുറത്തു പറയാൻ എനിക്ക് നാണക്കേടായിരുന്നു. എനിക്കെന്തോ വലിയ പ്രശ്നമുണ്ടെന്ന് ആളുകൾ ചിന്തിക്കുമെന്ന ഭയം. എന്നാൽ ഇപ്പോൾ ഞാൻ മുതിർന്ന ഒരു വ്യക്തിയാണ്. ഇക്കാര്യങ്ങൾ പുറത്ത് പറയാൻ ബുദ്ധിമുട്ടില്ലാതെയായി. അങ്ങനെയാണ് ഇക്കാര്യം വെളിപ്പെടുത്താൻ തീരുമാനിച്ചത്. അന്നത്തെ ഇരുപത്തുകാരിയെ പോലെയല്ല ഇപ്പോൾ ഞാൻ ലോകത്തെ കാണുന്നത് മറ്റൊരു തരത്തിലാണ്. ഞാൻ ഇതുവരെ ആരോടും വെളിപ്പെടുത്താത്ത കാര്യമായിരുന്നു ഇത്. ഇപ്പോഴാണ് എനിക്ക് ധൈര്യം വന്നത്. അങ്ങനെയാണ് അക്കാര്യം നാലുവരികളിൽ ഞാൻ ട്വിട്ടറിൽ പോസ്റ്റ്‌ ചെയ്തത്.

Advertisements
Advertisements

അപൂർവ രോഗവസ്ഥ തിരിച്ചറിഞ്ഞത് എങ്ങനെയായിരുന്നു?

എന്റെ ഇരുപതുകളിൽ, വിവാഹ ശേഷമാണ് ഞാൻ ഇക്കാര്യം തിരിച്ചറിയുന്നത്. അന്ന് അതിലേറ്റിക്‌സിൽ തിളങ്ങി നിൽക്കുന്ന കാലം. പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നും തോന്നിയിരുന്നില്ല. ഇന്റർനാഷണൽ ലെവലിലേക്ക് എത്തിയപ്പോൾ രക്ത പരിശോധനയും മറ്റും സ്ഥിരമായി ചെയ്തു തുടങ്ങി. എല്ലാ മൂന്ന് മാസത്തിൽ ഒരിക്കലെങ്കിലും പലതരം പരിശോധനകൾ നടത്തണം. അപ്പോഴാണ് എന്റെ ബ്ലഡ്‌ ടെസ്റ്റിലെ ചില പരമീറ്ററുകൾ ആസ്വഭാവികത ഉള്ളതായി ശ്രദ്ധയിൽപ്പെട്ടത്. അതുപോലെ തന്നെ സ്പോർട്സിൽ പരിക്കുകൾ സ്വാഭാവികമാണല്ലോ. ആ സമയത്ത് വേദന സംഹാരികൾ കഴിച്ചാൽ അലർജിയും ആസ്വസ്ഥതയും ഉണ്ടായിരുന്നു. എന്റെ റിക്കവെറി വളരെ പതുക്കെ ആയിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ വേദനസംഹാരി ഉപയോഗിച്ചപ്പോൾ അബോധാവസ്ഥയിലായി ആശുപത്രിയിൽ അഡ്മിറ്റായി. മരുന്നുകളോടുള്ള അലർജിയും ബ്ലഡ്‌ ടെസ്റ്റിലെ പ്രശ്നങ്ങളും എല്ലാമായപ്പോൾ അങ്ങനെ വിദഗ്ധ പരിശോധന നടത്തി. സ്കാനിംഗ് ചെയ്തപ്പോൾ ആണ് അറിഞ്ഞത് എനിക്ക് ഒരു കിഡ്നി മാത്രമേ ഉള്ളൂ എന്ന്.

എന്തായിരുന്നു ആദ്യത്തെ പ്രതികരണം?

ഇക്കാര്യമറിഞ്ഞപ്പോൾ ആദ്യം ഒരു ഷോക്കായിരുന്നു. ഞാൻ ഒരു പെർഫെക്ട് അത്ലറ്റ് അല്ലെന്നും ഹാൻഡിക്യാപ് അത്ലറ്റ് ആണെന്നും ഒക്കെയാണ് എന്റെ ചിന്ത പോയത്. പക്ഷെ കോച്ചും ഭർത്താവുമായ ബോബി എനിക്ക് പിന്തുണ നൽകി. ഇത്രയും കാലം ഈ പ്രശ്നം അറിയാതെയാണ് ഞാൻ അത്ലറ്റ് ആയിരുന്നു നേട്ടങ്ങൾ കൊയ്തത്. ഇനി എന്താണ് പ്രശ്നം എന്നായി ബോബിയുടെ ചോദ്യം. അതോടെ വളരെ പെട്ടന്ന് തന്നെ എന്റെ ചിന്തകൾ പോസിറ്റീവ് ആയി. ഡോക്ടറെ കണ്ടപ്പോൾ ഡോക്ടർ പറഞ്ഞത് ടെൻഷൻ ആകണ്ട എന്ന് തന്നെയാണ്. ഈ അവസ്ഥയുള്ള വളരെ കുറച്ചു പേർ മാത്രമേ അന്താരാഷ്ട്ര തലത്തിൽ എത്തിയിട്ടുള്ളു. ഈ ഒരു പ്രശ്നത്തെ കുറിച്ച് ഒരുപാട് ചിന്തിക്കേണ്ട. ഇതുവരെ എങ്ങനെയാണോ ജീവിച്ചത് അങ്ങനെ തന്നെ പോകൂ എന്നാണ് ഡോക്ടർമാരും പറഞ്ഞത്. തുടർ പരിശോധനകളോ മറ്റോ ചെയ്യേണ്ട ആവശ്യം ഇല്ലെന്നാണ് അവർ അഭിപ്രായപ്പെട്ടത്.

നേരിട്ട ബുദ്ധിമുട്ടുകൾ?

ബുദ്ധിമുട്ടുകൾ പലതായിരുന്നു. ശരീര വേദന വന്നാൽ ഒരു പൈൻ കില്ലർ പോലും കഴിക്കാൻ പറ്റില്ലായിരുന്നു. ഈ അവസ്ഥ ഉണ്ടായിരുന്നതിനാൽ പരിക്കിൽ നിന്നും മുക്തി നേടാൻ കാല താമസം ഉണ്ടായിരുന്നു. രക്തത്തിൽ യൂറിയയുടെ അംശം കൂടും എന്നതിനാൽ സന്ധികളിൽ നല്ല വേദന ഉണ്ടായിരുന്നു. അതിലേറ്റിക്‌സിൽ പരിക്കുകൾ സ്വഭാവികമാണ്. ഇൻഫെക്ഷനും മറ്റും മാറാൻ പൈൻ കില്ലർ പലപ്പോഴും കഴിക്കേണ്ടി വരാറുണ്ട്. എന്നാൽ ഈ ഒരവസ്ഥയിൽ വേദനയുണ്ടായാലും നീര് ഉണ്ടായാലും പെയിൻ കില്ലറുകൾ കഴിക്കാൻ ആവില്ലായിരുന്നു. കഴിച്ചാൽ ഉടനെ ശരീരം ശക്തമായി പ്രതികരിക്കും.

രോഗവസ്ഥ അറിഞ്ഞ ശേഷം ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നോ?

ശരീരത്തിൽ നല്ല സ്‌ട്രെസ് കൊടുത്താണ് സ്പോർട്സിന് വേണ്ടി തയ്യാറാകുന്നത്. ആ സമയത്ത് ഉണ്ടാകുന്ന ശരീരത്തിലെ ഇമ്പുരിറ്റീസെല്ലാം കൈകാര്യം ചെയ്യേണ്ടി വരുന്നത് കിഡ്നി ആണ്. അതെല്ലാം എന്റെ ശരീരത്തിൽ മറ്റുള്ളവരെ അപേക്ഷിച്ചു വളരെ പതുക്കെയാണ് നടക്കുക. അതിനാൽ തന്നെ റികാവെറി റേറ്റ് വളരെ കുറവായിരിക്കും. ഇതെല്ലാം ടെൻഷൻ ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാൽ ഞാൻ അതിനെ കുറിച്ചൊന്നും ചിന്തിക്കാൻ നിന്നില്ല. ആദ്യമൊക്കെ ചെറിയ ടെൻഷൻ തോന്നിയിരുന്നു എങ്കിലും പിന്നീട് അതങ്ങ് മാറി. ഞാൻ ടെൻഷൻ അടിച്ചിരുന്നിട്ട് കാര്യം ഇല്ലല്ലോ എന്തായാലും ഇതാണ് അവസ്ഥ. പിന്നെ ഇനി അതിന് അനുസരിച്ച് ജീവിക്കുക അതായിരുന്നു ചിന്ത.