ഇത് ഇങ്ങനെ നീണ്ടു പോയാൽ ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും? കുട്ടികളെ പഠിപ്പിക്കും?: അൽഫോൻസ് പുത്രൻ ചോദിക്കുന്നു.

0

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ആണ് അൽഫോൻസ് പുത്രൻ.

വളരെ കുറച്ചു സിനിമകൾ മാത്രമേ ചെയ്തുള്ളൂ എങ്കിലും കേരള ജനത നെഞ്ചിൽ ഏറ്റിയ സംവിധായകൻ ആണ്.

ആലുവ MES College Marampally ബി സി എ കഴിഞ്ഞതിനു ശേഷം ചെന്നൈ SAE കോളേജിൽ നിന്നും ഫിലിം മെയ്ക്കിംഗിൽ ഡിപ്ലോമ നേടി.

ബിരുദ പഠനത്തിനു ശേഷം അൽഫോൻസ് പുത്രൻ ഷോർട്ട് ഫിലിമുകളും മ്യൂസിക് വീഡിയോകളും സംവിധാനം ചെയ്യാൻ തുടങ്ങി. Arkan, Sutrum Vizhi എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വർക്കുകൾ. അതിനു ശേഷം  Cling Cling.എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തു. പിന്നീട് അൽഫോൻസ് പുത്രൻ ചെയ്ത ഷോർട്ട് ഫിലിം “നേരം” ആയിരുന്നു. വിജയ് സേതുപതി, ബോബി സിൻഹ എന്നിവർ പ്രധാനവേഷങ്ങളിലഭിനയിച്ച The Angel ആയിരുന്നു അടുത്ത ഷോർട്ട് ഫിലിം. അൽഫോൺസ് ചെയ്ത എല്ലാ ഷോർട്ട് ഫിലിമുകളും തമിഴിലായിരുന്നു. നിവിൻപോളി, നസ്രിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് “നെഞ്ചോട് ചേർത്ത്”  എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തു. പിന്നീട് തമിഴിൽ Eli എന്നൊരു ഷോർട്ട് ഫിലിം ബോബി സിൻഹ, നിവിൻപോളി എന്നിവരെ വെച്ച് എടുത്തു.

അൽഫോൻസ് പുത്രൻ 2013 ലാണ് ഫീച്ചർ ഫിലിം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ നേരം എന്ന ഷോർട്ട് ഫിലിം അതേപേരിൽ നസ്രിയ, നിവിൻ പോളി എന്നിവരെ നായികാ നായകൻമാരാക്കി മലയാളത്തിലും തമിഴിലും സിനിമയായി സംവിധാനം ചെയ്തു. സാമ്പത്തിക വിജയമായ നേരത്തിനുശേഷം 2015 ൽ നിവിൻ പോളിയെ തന്നെ നായകനാക്കി അൽഫോൻസ് പ്രേമം സംവിധാനം ചെയ്തു. വലിയ ബോക്സോഫീസ് കളക്ഷൻ നേടിയ ചിത്രമായിരുന്നു പ്രേമം. പ്രേമത്തിലും ഒരു തമിഴ് ചിത്രത്തിലും അൽഫോൻസ് പുത്രൻ അഭിനയിച്ചിട്ടുമുണ്ട്. തൊബാമ എന്ന സിനിമയുടെ നിർമ്മാതാവുമാണ്. അൽഫോൻസ് പുത്രന്റെ വിവാഹം 2015 ആഗസ്റ്റിലായിരുന്നു. ഭാര്യ അലീന മേരി ആന്റണി. ഒരു മകൾ അയ്ന.

സംസ്ഥാനത്ത് സിനിമാ ചിത്രീകരണങ്ങള്‍ക്ക് അനുമതി നല്‍കാത്തതിന് എതിരെ സംവിധായകൻ അല്‍ഫോൻസ് പുത്രൻ. സിനിമാ പ്രവർത്തകർക്ക് എന്തുകൊണ്ട് ജോലി ചെയ്യാനാകുന്നില്ല എന്നാണ് അല്‍ഫോണ്‍സ് പുത്രുൻ ചോദിക്കുന്നത്. മറ്റുള്ളവര്‍ക്ക് ജോലി ചെയ്യാനാകുന്നുണ്ട്. എങ്ങനെയാണ് ഭക്ഷണം കഴിക്കാനും കുട്ടികളെ പഠിപ്പിക്കാനുമൊക്കെ സിനിമ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നത് എന്ന് അല്‍ഫോണ്‍സ് പുത്രൻ ചോദിക്കുന്നു.

സോഷ്യൽ മീഡിയ വഴിയാണ് അദ്ദേഹം അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. ഫിലിം ഷൂട്ടിംഗ് അനുവദിക്കാത്തത് എന്തുകൊണ്ടാണ്? പാൽ വിൽക്കുന്നവരെ ജോലിചെയ്യാൻ അനുവദിക്കുകയും ഭക്ഷണം വിൽക്കുന്നവരെ ജോലി ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നുവെങ്കിൽ എന്തുകൊണ്ടാണ് സിനിമാക്കാർക്ക് ജോലി ചെയ്യാൻ അനുവാദമില്ലാത്തത്? എന്ന് തുടങ്ങി നിരവധി ചോദ്യങ്ങൾ ആണ് അദ്ദേഹം സോഷ്യൽ മീഡിയ വഴി ഉയർത്തുന്നത്.

അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ്

എന്തുകൊണ്ടാണ് സിനിമാ ചിത്രീകരണം അനുവദിക്കാത്തത്?. പാല്‍ വില്‍ക്കുന്നവര്‍ക്കും ഭക്ഷണം വില്‍ക്കുന്നവര്‍ക്കും ജോലി ചെയ്യാമെങ്കില്‍. എന്തുകൊണ്ട് സിനിമാ പ്രവര്‍ത്തകരെ ജോലി ചെയ്യാൻ അനുവദിച്ചുകൂടാ. ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും, എങ്ങനെ ഞങ്ങള്‍ പാല് വാങ്ങിക്കും.

എങ്ങനെ ഞങ്ങള്‍ കുട്ടികളെ പഠിപ്പിക്കും. എങ്ങനെ ഞങ്ങള്‍ കുട്ടികള്‍ക്കായി പെൻസിൻ ബോക്സ് വാങ്ങിക്കും. എങ്ങനെയാണ് ഞങ്ങള്‍ പണം സമ്പാദിക്കുക?. സിനിമാ ചിത്രീകരണമെന്നത് തിയറ്ററുകളില്‍ സംഭവിക്കുന്നതല്ല. ഒരു ക്ലോസ് ഷോട്ടോ വൈഡ് ഷോട്ടോ എടുക്കണമെങ്കില്‍ രണ്ടു മീറ്ററോ അതിലധികമോ മാറിനില്‍ക്കണം. അപോള്‍ എന്തു ലോജിക് ആണ് നിങ്ങള്‍ പറയുന്നത്. ആലോചിച്ച് ഇതിനൊരു പരിഹാരം പറയൂ. നിരവധി ആളുകൾ ആണ് അൽഫോൻസ് പുത്രന്റെ അഭിപ്രായങ്ങളെ അനുകൂലിച്ചു കൊണ്ടു രംഗത്തു വരുന്നത്.