വസ്ത്ര സ്വാതന്ത്ര്യo, കിടിലൻ മറുപടിയുമായി നടി അപര്‍ണ ബാലമുരളി

0
Aparna-Balamurali.j.j
Aparna-Balamurali.j.j

യാത്ര തുടരുന്നു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ യുവതാരമാണ്  അപര്‍ണ ബാലമുരളി.മഹേഷിന്റെ പ്രതികാരം എന്ന ചിത്രമാണ് നടിയുടെ കരിയറില്‍ ഒരു വഴിത്തിരിവ് സൃഷ്‌ടിച്ചത്‌. സണ്‍ഡേ ഹോളിഡേ, ബി.ടെക്ക്, അള്ള് രാമേന്ദ്രന്‍ തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങള്‍ അപര്‍ണ ചെയ്തിരുന്നു.

Aparna Balamurali.jp
Aparna Balamurali.jp

ജീത്തു ജോസഫ് ചിത്രമായ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് റൗഡിയാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സൂര്യ നായകനായി എത്തുന്ന സൂരറൈ പോട്രൂ എന്ന ചിത്രമാണ് അപര്‍ണ്ണയുടെ റിലീസിനായി ഒരുങ്ങുന്ന പുതിയ ചിത്രം.എന്നാലിപ്പോള്‍ ഒരു പ്രമുഖ ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ വസ്ത്ര സ്വാതന്ത്ര്യത്തെ കുറിച്ചു അപര്‍ണ്ണ പറഞ്ഞിരിക്കുന്ന വാക്കുകളാണ് സമൂഹ മാധ്യമണല്‍ ഏറെയും ശ്രദ്ധനേടുന്നത്. ഏത് വസ്ത്രം ധരിക്കണം എന്നുള്ളത് ഓരോരുത്തരുടെ സ്വാതന്ത്ര്യം ആണെന്നും അതില്‍ ഇടപ്പെടുവാന്‍ ആര്‍ക്കും തന്നെ അവകാശമില്ലയെന്ന് അപര്‍ണ ബാലമുരളി തുറന്ന് പറഞ്ഞിരിക്കുകയാണ്.

Aparna Balamurali
Aparna Balamurali

ഇവിടെ ഓരോരുത്തരും അവര്‍ക്ക് ചേരുന്നതായ വേഷം ധരിക്കുക ബാക്കിയുള്ളവര്‍ അത് അംഗീകരിക്കാന്‍ പഠിക്കുക എന്ന് അപര്‍ണ്ണ ബാലമുരളി സൂചിപ്പിക്കുകയുണ്ടായി. ഷോട്‌സ് ഇട്ടാല്‍ കാല്‍ കാണുമെങ്കില്‍ സാരി ഉടുക്കുമ്പോഴും  മറ്റു കുറെ സംഭവങ്ങള്‍ കാണുന്നുണ്ടന്ന് താരം ഇപ്പോള്‍ വ്യക്തമാക്കി. സാരിയുടുത്താല്‍ വയര്‍ കാണില്ലേയെന്നും സാരി എന്നാല്‍ ഒരു പരമ്പരാഗത വസ്ത്രമാണെന്നും താരം വ്യക്തമാക്കി.