സംഘര്‍ഷം ഒഴിവാക്കാന്‍ ഇവര്‍ സ്വീകരിക്കുന്ന മൗനം കണ്ട് പഠിക്കേണ്ടതാണ്; മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ ഹരീഷ് പേരടി

0

സമീപകാലത്ത് മലയാള സിനിമയില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിക്കാത്ത മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ നടന്‍ ഹരീഷ് പേരടി. ഏതൊരു പ്രശ്‌നത്തിലും സംഘര്‍ഷം ഒഴിവാക്കാന്‍ വേണ്ടി ഇവര്‍ സ്വീകരിക്കുന്ന മൗനം പഠിക്കേണ്ടതാണ്. മഹാനടനാവാനുള്ള അടിസ്ഥാന യോഗ്യത മഹാമൗനമാണെന്ന് തിരിച്ചറിയുന്നുവെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

എല്ലാത്തിലും അഭിപ്രായം പറയുന്ന തന്നോട് പുച്ഛം തോന്നുന്നു. പുതുതായി തുടങ്ങിയ ശ്രീനാരായണ സര്‍വകലാശാലയില്‍ മൗനം പാഠ്യവിഷയമാക്കണം. അവിടെ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അതിഥി അധ്യാപകരാക്കണം. എങ്കില്‍ കേരളത്തിലെ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഇല്ലാതാക്കാനാകും. പുതിയ കേരളത്തെ നിഷ്പ്രയാസം വാര്‍ത്തെടുക്കാമെന്നും ഹരീഷ് പേരടി കളിയാക്കുന്നു.