എനിക്ക് ഇണയായും തുണയായും ഒരു പെണ്ണ് വേണം ; പക്ഷെ ഇതാണ് എന്റെ ഡിമാന്റ് : പോസ്റ്റിന് സോഷ്യൽ മീഡിയയിൽ കയ്യടി..

0

കൊല്ലത്തു നടന്ന സംഭവത്തെ തുടർന്ന് വിസ്മയ എന്ന കുട്ടിക്ക് സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയ ആകെ കോളിളക്കം സൃഷ്ടിച്ചത് ആണ്.

സംഭവവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും നിരീക്ഷണങ്ങളുമാണ് ഇന്ന് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്.

സ്ത്രീധനത്തിന്റെ പേരില്‍ ഒരു പെണ്ണിന്റെയും കണ്ണീര്‍ വീഴ്ത്തില്ലെന്ന യുവാക്കളുടെ നിലപാടുകള്‍ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.

അതേസമയം, സ്ത്രീ തന്നെയാണ് ധനമെന്നും സ്ത്രീധനം വാങ്ങാതെ തന്നെ വിവാഹം കഴിക്കുമെന്നുമുള്ള ആണ്‍കുട്ടികളുടെ വാക്കുകളെ പ്രശംസിക്കുകയാണ്‌ സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ, സ്നേഹിക്കാന്‍ മാത്രമറിയുന്ന പെണ്ണിനെ തേടിക്കൊണ്ടുള്ള തിരുവനന്തപുരം സ്വദേശിയായ ഫൈസല്‍ എ അസീസ് എന്ന ചെറുപ്പ ക്കാരന്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

എനിക്കിണയായി, എന്റെ തുണയായി, എന്റെ വീട്ടുകാരുടെ ഓമനയായി മാറുവാന്‍ ഒരു പുണ്യത്തെ തേടുന്നുവെന്ന് ഫൈസല്‍ ഫേസ്ബുക്കില്‍ പങ്കു വെച്ച കുറിപ്പില്‍ പറയുന്നു. നിനക്ക് ഞാന്‍ എന്റെ ഹൃദയം തരാം, പകരം നീ എനിക്ക് നല്‍കേണ്ടത് നിന്നെ തന്നെയാണ്, നിന്നെ മാത്രമാണെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് ഫൈസലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഏറ്റെടുത്തിരിക്കുന്നത്.

ഫൈസല്‍ എ അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

ഞാന്‍ ഒരു പെണ്ണിനെ തേടുന്നു. എനിക്കിണയായി, എന്റെ തുണയായി, എന്റെ വീട്ടുകാരുടെ ഓമനയായി മാറുവാന്‍ ഒരു പുണ്യത്തെ തേടുന്നു. അതിനു എനിക്ക് കുറച്ചു ഡിമാന്റ്റ്‌സ് ഉണ്ട്. അവള്‍ക്ക് എന്നെ സ്‌നേഹിക്കാന്‍ കഴിയണം, അവള്‍ക്ക് എന്റെ കുടുംബത്തെ സ്‌നേഹിക്കാന്‍ കഴിയണം, തിരികെ അങ്ങനെ തന്നെ ഉണ്ടാകും എന്നുള്ളതില്‍ സംശയം വേണ്ട.

നിനക്ക് ഞാന്‍ എന്റെ ഹൃദയം തരാം, പകരം നീ എനിക്ക് നല്‍കേണ്ടത് നിന്നെ തന്നെയാണ്, നിന്നെ മാത്രമാണ്. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക, എനിക്ക് സര്‍ക്കാര്‍ ജോലിയില്ല. നിന്നെ പട്ടുമെത്തയില്‍ കിടത്തിയുറക്കാം എന്നും വീരവാദം മുഴക്കുന്നില്ല. എന്റെ കുഞ്ഞു വീട്ടില്‍ നിനക്കായി മാത്രം ഒരിടം ഉണ്ടാവും .അതായത് എന്റെ വാപ്പയുടെയും ഉമ്മയുടെയും മകളായുള്ള ആ ഇടം. അവിടെ കിട്ടുന്ന പട്ടുമെത്തയില്‍ മുന്നോട്ടുള്ള ഓരോ ദിവസവും സ്വര്‍ഗ്ഗമാക്കി മാറ്റുവാന്‍ ഞാന്‍ നിന്നോടൊപ്പം ഉണ്ടാകും.മരണം വരെ. ഇണ ക്കങ്ങളും പിണക്കങ്ങക്കും ഉണ്ടാവും ജീവിതത്തില്‍, അതാണ് ജീവിതം. മുന്നോട്ടുള്ള ഒഴുക്കില്‍ തടസ്സങ്ങള്‍ നേരിട്ടാലും ഒരുമിച്ചു മുന്നോട്ട് തുഴയാന്‍ നിനക്ക് ഞാനും എനിക്ക് നീയും ഉണ്ടാകണം എന്നുള്ള വാക്ക് പകര്‍ന്നുനല്‍കുക എന്നുള്ളിടത്തു ജീവിതം സന്തോഷകരമാകും. നിന്നെയാണ് ,നിന്റെ ഹൃദയത്തെയാണ് ആണ് വേണ്ടത് ??. തിരികെ എന്റെ ഹൃദയം അന്നുമുണ്ടാകും നിന്നോടൊപ്പം. ഫൈസലിന്റെ പോസ്റ്റിന് ഇതിനോട് അകം തന്നെ നിരവധി ആളുകൾ ഷെയർ ചെയ്തു കഴിഞ്ഞു. നിരവധി ആളുകൾ ആണ് ഇപ്പോൾ കമന്റ് ആയി എത്തുന്നത്.