ഓക്സിജൻ സിലണ്ടർ പൊട്ടിത്തെറിച്ച് കോവിഡ് രോഗികൾ മരിച്ചു

0
Advertisements

തുർക്കിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന തീ പിടുത്തത്തിൽ 8 പേർ മരിച്ചു. കോവിഡ് 19 ബാധിതരായവരാണ് മരിച്ചത്. 56നും 85നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. 7 പേർ സംഭവ സ്ഥലത്ത് വെച്ചും 1 ആൾ ആശുപത്രിയിലേക്ക് പോകുന്ന വഴിക്കും മരണപ്പെട്ടു.

Advertisements
Advertisements

തെക്കു കിഴക്കൻ ഗാസിയൻ പ്രവിശ്യയിലെ ആശുപത്രിയിലാണ് തീപ്പിടുത്തം ഉണ്ടായത്. സങ്കോ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഐ സി യൂവിലാണ് ഓക്സിജൻ മെഷീൻ പൊട്ടിത്തെറിക്കുകയായിരുന്നു.

ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും സുരക്ഷ ജീവനക്കാരും അമ്പതിലേറെ പേർക്കാണ് പരിക്കുണ്ടായത്. തീ പിടുത്തമുണ്ടായ സ്ഥലത്ത് നിന്ന് രോഗികളെ മാറ്റുമ്പോഴാണ് ഇവർക്ക് പരിക്കുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം ആരംഭിച്ചു.