മത്സരാർഥിയുടെ കവിളിൽ കടിച്ച സംഭവത്തിൽ വിശദീകരണം ആയി നടി ഷംനാ കാസിം താരം പറഞ്ഞത് ഇങ്ങനെ…

0

ഡാന്‍സ് റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച മത്സരാര്‍ത്ഥികളുടെ കവിളില്‍ ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായി നടി ഷംന കാസിം കടിച്ച സംഭവം വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. താരത്തിന്റെ പെരുമാറ്റം അതിര് കടന്നുപോയെന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. ഷംനയുടെ വികാര പ്രകടനം അതിര് കടന്നുപോയെന്നാണ് വിമര്‍ശകര്‍ ഉന്നയിച്ചത്. ഒരു വിധികര്‍ത്താവ് പരിപാടിക്കിടെ ഇങ്ങനെ പെരുമാറരുത് എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഷംനയെ പിന്തുണച്ച്‌ ഒരു വിഭാഗം രംഗത്തെത്തുന്നുണ്ട്. ഉഭയസമ്മത പ്രകാരമുള്ള സ്‌നേഹ പ്രകടനത്തെ കുറ്റപ്പെടുത്തുന്നത് കപട സദാചാരമാണെന്നാണ് ഷംനയെ അനുകൂലിച്ച്‌ കൊണ്ട് അവര്‍ പറയുന്നത്.

ഇ ടിവി തെലുങ്കില്‍ സംപ്രേക്ഷണം ചെയ്യുന്ന ധീ ചാമ്ബ്യന്‍സ് എന്ന റിയാലിറ്റി ഷോയ്ക്കിടെയാണ് സംഭവം. വലിയ പ്രേക്ഷക പിന്തുണയും റേറ്റിംഗില്‍ ഉയര്‍ന്നു നില്‍ക്കുന്നതുമായ ഷോയാണ് ധീ ചാമ്ബ്യന്‍സ്. പ്രിയ മണി അടക്കമുള്ള താരങ്ങള്‍ ഈ പരിപാടിയുടെ വിധി കര്‍ത്താവായി എത്താറുണ്ട്. ഈ ഷോയില്‍ മികച്ച പ്രകടനം കാഴ്ച വച്ച മത്സരാര്‍ത്ഥികളെയായിരുന്നു ഷംന കാസിം കവിളില്‍ കടിച്ചത്. അമ്മയുടെ കവിളില്‍ കടിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ഷംന ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. നമ്മളെ ആരെങ്കിലും വിധിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ മാത്രം പ്രശ്‌നമാണെന്ന് ചിത്രത്തിന് അടിക്കുറിപ്പായി ഷംന കുറിച്ചു. അതേസമയം, ഷംന ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്. നിരവധി പേരാണ് താരത്തെ പിന്തുണച്ചും എതിര്‍ത്തും കമന്റുകള്‍ രേഖപ്പെടുത്തുന്നത്.

കൂടാതെ ചാനലിന്റെ റേറ്റിംഗ് കൂട്ടാന്‍ വേണ്ടി ചാനല്‍ അധികൃതര്‍ ആസൂത്രണം ചെയ്ത കച്ചവട തന്ത്രമാണിതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. എന്താലായലും ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഷംന ഇക്കാര്യത്തില്‍ മറുപടിയുമായി രംഗത്തെത്തിയത്. അതേസമയം, ഷംന ഇതാദ്യമായല്ല ഇത്തരത്തിലുള്ള സ്നേഹ പ്രകടനം നടത്തുന്നത്. ഇതേ റിയാലിറ്റി ഷോയില്‍ താരം കഴിഞ്ഞ വര്‍ഷവും സമാനമായ സന്തോഷ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ അന്ന് ഇത്തരം വിവാദങ്ങളിലേക്കും വിമര്‍ശനങ്ങളിലേക്കും കാര്യങ്ങള്‍ കടന്നിരുന്നില്ല. ഇപ്പോഴത്തെ വിവാദത്തിന് കാരണമായ വീഡിയോ ലക്ഷക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുള്ളത്. എന്തായാലും താരം ഇപ്പോള്‍ വിവാദത്തില്‍ മറുപടിയുമായി രംഗത്തെത്തിയതോടെ വിഷയം കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടക്കാനാണ് സാധ്യത.

buy windows 10 enterprise