ഈ പാവത്തിനെ എത്രയും പെട്ടെന്ന് കൂട്ടിക്കൊണ്ടു പോകില്ലേ…? ദിവസങ്ങളായി യജമാനന് വേണ്ടിയുള്ള കാത്തിരുപ്പ്

0
Advertisements

വഴിതെറ്റി എങ്ങനെയോ കല്ലമ്പലത്ത് അകപ്പെട്ട പൊമേറിയൻ വളർത്തുനായയെ യജമാനനെ തേടുകയാണ് ഇപ്പോൾ. 10 ദിവസമായി കല്ലമ്പലത്ത് അലഞ്ഞുതിരിയുന്ന നായ നാട്ടുകാർക്ക് നൊമ്പരമാണ്. സൗമ്യ സ്വഭാവമുള്ള ആൺ നായ ആർക്കും ശല്യം ഉണ്ടാക്കുന്നില്ല. എങ്കിലും വരികയും പോവുകയും ചെയ്യുന്ന വാഹനങ്ങളിലും ആൾക്കൂട്ടത്തിലും ഒക്കെ ആരെയോ തിരയുന്നതായി തോന്നും.

Advertisements
Advertisements

കറുപ്പും വെളുപ്പും ഇടകലർന്ന നിറമുള്ള നായയുടെ കഴുത്തിൽ ബെൽറ്റും മണിയും കെട്ടിയിട്ടുണ്ട്. സമീപത്തെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർ വല്ലപ്പോഴും നൽകുന്ന അന്നവും വെള്ളവും ആണ് നായയുടെ ജീവൻ നിലനിർത്തുന്നത്. നായ ഇതിനോടകം പലരോടും സ്നേഹം പ്രകടിപ്പിച്ചെങ്കിലും സംരക്ഷിക്കാൻ ആരും തയ്യാറല്ല. യഥാർത്ഥ ഉടമ തേടി വരും എന്ന പ്രതീക്ഷയിൽ കണ്ണും നട്ടിരിക്കുകയാണ് ഈ പാവം നായ.