മലയാളത്തിലെ 2 പ്രമുഖ നടിമാരുടെ വിവാഹം നടത്തി കൊടുത്തത്ത് മോൻസൻ ആണെന്ന് ഉള്ള തെളിവുകൾ ഇപ്പോൾ പുറത്തു വരുന്നു…

0

പുരാവസ്തു തട്ടിപ്പ് കേസ്സില്‍ അറസ്റ്റിലായ മോണ്‍സണ്‍ മാവുങ്കലിനെക്കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സമൂഹത്തിലെ എല്ലാ മേഘലയിലുള്ള ഉന്നതരുമായും ഇയാള്‍ ബന്ധം സൂക്ഷിച്ചിരുന്നു. രാഷ്ട്രീയക്കാരും, സിനിമാക്കാരും , ഉദ്യോഗസ്ഥ വൃന്ദവും ഉള്‍പ്പെടെ എല്ലാവരും ഇതില്‍ പെടും. മലയാളില്‍ പ്രമുഖര്‍ എന്നു വിളിക്കുന്ന വലിയൊരു വിഭാഗം ഈ തട്ടിപ്പില്‍ അറിഞ്ഞോ അറിയാതെയോ  ഭാഗഭാക്കായിട്ടുണ്ട്. പലരുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വാർത്തകള്‍ ഓരോ ദിവസവുമായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രശസ്ത സിനിമാ താരമായ ശ്രുതി ലക്ഷ്മി തനിക്ക് മുടി കൊഴിച്ചിലിനു മരുന്ന് നിര്‍ദ്ദേശിച്ചത് വെറും പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമേ ഉള്ളൂവെന്ന്  അന്വേഷണ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ മോണ്‍സണ്‍ ചികിത്സിച്ചു ഭേദമാക്കിയതായി അവകാശപ്പെടുകയുണ്ടായി.     

എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത അനുസരിച്ച് മലയാളത്തിലെ പ്രശസ്തരായ രണ്ട് താരങ്ങളുടെ വിവാഹച്ചെലവുകളും മറ്റും വഹിച്ചത് മോണ്‍സണ്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ രണ്ട് താരങ്ങള്‍ ആരാണെന്ന കാര്യത്തില്‍ ഇപ്പൊഴും വ്യക്തത വന്നിട്ടില്ല. പൊതുവേ  ആഘോഷ പരിപാടികള്‍ക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്ന വ്യക്തിയാണ് മോണ്‍സണ്‍. മാത്രവുമല്ല സമൂഹത്തിലെ പല ഉന്നതരുടെയും പിറന്നാള്‍ ആഘോഷങ്ങളുടെ ചിലവുകളും മോണ്‍സണ്‍ സ്വന്തം പണം മുടക്കി പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വച്ച് നടത്തിയിട്ടുള്ളതായി പറയപ്പെടുന്നു. 

സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള പ്രമുഖരുമായി  ബന്ധം സൂക്ഷിച്ചിരുന്ന മോണ്‍സണ്‍ പണം ധൂര്‍ത്തടിക്കുന്നതും ആര്‍ഭാട ജീവിതം നയിക്കുന്നതിലും ഏറെ തല്‍പ്പരനായിരുന്നു. ഇദ്ദേഹത്തിനു സമൂഹത്തിലെ പല ഉന്നതരുമായുള്ള ബന്ധത്തിനെക്കുറിച്ചുള്ള  കഥകള്‍ വരും ദിവസ്സങ്ങളില് പുറത്തു വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുകയുണ്ടായി.