ഒടുവിൽ രുഗ്മിണി അമ്മയെ തേടി ആ വിളി എത്തി തന്റെ പ്രിയപ്പെട്ട താരം വിളിച്ച സന്തോഷത്തിൽ രുഗ്മിണി ‘അമ്മ പറഞ്ഞത് ഇങ്ങനെ…

0

മഹാനടന്‍ മോഹന്‍ലാല്‍ എന്നും ഏവര്‍ക്കും ഒരു അത്ഭുതമാണ്. അത് ഏത് പ്രായത്തിലുള്ളവര്‍ ആണെങ്കിലും. നടന്റെ ആരാധകര്‍ക്കിടയില്‍ പ്രായവും ദേശവും ഒന്നുമില്ല. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ മോഹന്‍ലാല്‍ എന്ന അതുല്യ നടന്റെ ആരാധകരാണ്. ഒരിക്കലെങ്കിലും തങ്ങളുടെ പ്രിയ നടനെ ഒന്ന് നേരില്‍ കാണണമെന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. ഏറ്റവും ഒടുവില്‍ പ്രിയനടനെ കാണണമെന്ന് പറഞ്ഞ് കൊച്ചു കുട്ടികളെ പോലെ കരയുന്ന ഒരു അമ്മൂമ്മയുടെ വീഡിയോ ആയിരുന്നു അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൈറലായത്.

രുക്മിണി അമ്മയാണ് തന്റെ പ്രിയ നടനായ മോഹന്‍ലാലിനെ കാണാനായി കരഞ്ഞ് അപേക്ഷിച്ചത്. ഒടുവില്‍ തന്റെ വലിയ ആരാധികയെ തേടി മോഹന്‍ലാലിന്റെ തന്നെ സര്‍പ്രൈസ് എത്തി. രുക്മിണിയമ്മയെ നേരിട്ട് വീഡിയോ കോള്‍ ചെയ്താണ് മോഹന്‍ലാല്‍ തന്റെ സ്‌നേഹം അറിയിച്ചത്. ഇപ്പോള്‍ കോവിഡ് കാലമായതുകൊണ്ടാണ് നേരില്‍ കാണാന്‍ സാധിക്കാത്തതെന്നും എല്ലാം തീര്‍ന്ന ശേഷം പിന്നീടൊരിക്കല്‍ കാണാമെന്നും നടന്‍ അമ്മയെ ആശ്വസിപ്പിച്ചു.

മൊബൈല്‍ സ്‌ക്രീനിലാണെങ്കിലും ഇഷ്ടതാരത്തെ നേരില്‍കണ്ടതിന്റെ ആഹ്ലാദം അമ്മ മറച്ചുവച്ചില്ല. എല്ലാവരും ലാലേട്ടനെ കണ്ടോ എന്നു ചോദിക്കുന്നുവെന്നു പറഞ്ഞാണ് അമ്മ തുടങ്ങിയത്. ഇപ്പോള്‍ കണ്ടെന്നു പറയണമെന്ന് താരത്തിന്റെ മറുപടി. ”എന്തായിരുന്നു… ഭയങ്കര കരച്ചിലൊക്കെയായിരുന്നല്ലോ… ഇത് കോവിഡ് സമയമല്ലേ… കോവിഡൊക്കെ കഴിയട്ടെ… അതു കഴിഞ്ഞുകാണാം..” പേരും വയസും സുഖവിവരങ്ങളുമെല്ലാം ചോദിച്ചറിഞ്ഞ ശേഷം നടന്‍ രുക്മിണിയമ്മയ്ക്ക് ഉറപ്പുനല്‍കി.. വീട്ടില്‍ വന്നാല്‍ എന്തുതരുമെന്ന് ചോദിച്ച നടന്‍ ഒടുവില്‍ മുത്തം നല്‍കിയാണ് വിഡിയോ കോള്‍ അവസാനിപ്പിച്ചത്.