വിവാഹം എന്നത് രണ്ടു മനസ്സുകൾ തമ്മിലുള്ള ഉടമ്പടി ആണ് ; അല്ലാതെ പണം കൊണ്ടുള്ളത് അല്ല നടൻ മുഹമ്മദ് റാഫി…

0

നടൻ റാഫി വിവാഹിതനാകാൻ ഒരുങ്ങുകയാണ്. ചക്കപ്പഴം എന്ന പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് നടൻ ഏറെ ശ്രദ്ധേയമാകുന്നത്. ടിക്ടോക് താരം മഹീനയാണ് റാഫിയുടെ പ്രതിശ്രുത വധു. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന്റെ അവാർഡും റാഫിക്ക് ലഭിച്ചിരുന്നു. തങ്ങൾ പ്രണയത്തിലാണെന്ന് റാഫിയും മഹീനയും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തുകയാണ് താരം.

ഞാൻ എന്താണെന്നും, എങ്ങനെ ആണെന്നും മനസിലാക്കാൻ കഴിയുന്നുണ്ട്. എത്ര തിരക്ക് ആണേലും എന്നോട് മിണ്ടാതെ ഒരു ദിവസം പോലും ഇരിക്കില്ല. എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് എന്റെ ഇക്ക. എന്നാണ് റാഫിയെക്കുറിച്ച് മഹീന പറഞ്ഞത്. ചക്കപ്പഴം ലൊക്കേഷനിൽ പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇത് വരെ ഇല്ല എന്ന് പറഞ്ഞു, പ്രിയപ്പെട്ട നടൻ ആരാണ് എന്ന് ചോദ്യത്തിന് തന്റെ ഇക്ക ആണെന്നും മഹീന വ്യക്തമാക്കി.

നിങ്ങൾ തമ്മിലുള്ള ബന്ധം വീട്ടിൽ അറിഞ്ഞപ്പോൾ എന്തായിരുന്നു റിയാക്ഷൻ എന്ന ചോദ്യത്തിനുള്ള മഹീന മറുപടി ഇങ്ങനെ. അങ്ങനെ പ്രത്യേകിച്ച് ഒരു റിയാക്ഷനും വീട്ടിൽ ഉണ്ടായില്ല. കാരണം ഞങ്ങൾ ആയി വീട്ടിൽ പറഞ്ഞതാണ്. പിന്നെ എന്റെ സന്തോഷം ആണ് അവരുടെയും സന്തോഷം. അതുകൊണ്ടുതന്നെ വലിയ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ അല്ലെ ജീവിക്കേണ്ടത്. ലൈഫ് പാർട്ണർ എന്നൊക്കെ പറയുന്നത് നമ്മുടെ ചോയിസ് അല്ലെ. ആ ചോയിസ് എന്റെ ജീവിതത്തിൽ നൂറു ശതമാനം ശരി തന്നെയാണ്. ചക്കപ്പഴത്തിൽ എത്തും മുൻപേ സിനിമയിലാണ് റാഫി എത്തപെടുന്നത്. പിന്നീടാണ് ടെലിവിഷൻ മേഖലയിലേക്ക് എത്തുന്നത്. സംവിധായകൻ ഉണ്ണികൃഷ്ണൻ കണ്ട് അദ്ദേഹത്തിന് ഇഷ്ടപെട്ടിട്ടാണ് ഓഡിഷൻ വഴി റാഫി ചക്കപ്പഴത്തിലേക്ക് എത്തിയത്. ചക്കപ്പഴത്തിലെ സുമേഷുമായി ചെറിയ രീതിയിൽ ഒക്കെ സാമ്യം ഉണ്ട് എന്ന് മുൻപൊരിക്കൽ റാഫി വ്യക്തമാക്കിയിട്ടുണ്ട്.

instagram views kopen