ഗോൾഡൻ വിസ വാങ്ങാൻ പുത്തൻ ലുക്കിൽ എത്തിയ മീരാ ജാസ്മിനെ കണ്ടു ആരാധകർക്ക് പോലും തിരിച്ചു അറിയാൻ പറ്റിയില്ല…

0

സിനിമയിൽ നിന്നും ഇടവേളയെടുക്കുന്ന മീര ജാസ്മിന്റെ പുത്തൻ ഫോട്ടോകൾ വൈറലാവുന്നു. യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങുന്ന മീരയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മുടിയെല്ലാം സ്ട്രെയ്റ്റൻ ചെയ്ത് പുതിയ ലുക്കിലുള്ള മീരയെ ആണ് ചിത്രത്തിൽ കാണുക. മീര ആളാകെമാറിപ്പോയെന്നാണ് ആരാധകർ പറയുന്നത്. സിനിമയിൽ നിന്നും ഇടവേളയെടുക്കുന്ന മീര ജാസ്മിന്റെ പുത്തൻ ഫോട്ടോകൾ വൈറലാവുന്നു. യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങുന്ന മീരയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മുടിയെല്ലാം സ്ട്രെയ്റ്റൻ ചെയ്ത് പുതിയ ലുക്കിലുള്ള മീരയെ ആണ് ചിത്രത്തിൽ കാണുക.

മീര ആളാകെമാറിപ്പോയെന്നാണ് ആരാധകർ പറയുന്നത്. സിനിമയിൽ ഇനി സജീവമായി തുടരാനാണ് തീരുമാനമെന്ന് മീര ജാസ്മിൻ പറഞ്ഞു. സത്യൻ അന്തിക്കാടുമായി വീണ്ടും ഒന്നിച്ച് പ്രവർത്തിക്കുന്നത് അനുഗ്രമായി കാണുന്നുവെന്നും രണ്ടാം വരവിൽ ഈ സിനിമ ഇതൊരു നല്ല തുടക്കമാകും എന്നു പ്രതീക്ഷിക്കുന്നുവെന്നും മീര ജാസ്മിൻ ദുബായിയിൽ പറഞ്ഞു. യുഎഇയുടെ ദീർഘകാലതാമസവീസയായ ഗോൾഡൻ വീസ സ്വീകരിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു താരം. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ആസിഫ് അലി, മിഥുൻ രമേശ്, ആശാ ശരത്, ലാൽ ജോസ്, നൈല ഉഷ എന്നിവരെല്ലാം ഇതിനു മുൻപ് ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു.

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ചിട്ടുണ്ട്. ലോഹിതദാസ് 2001ൽ ഒരുക്കിയ സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മീര അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് താരത്തിന് കൈ നിറയെ ചിത്രങ്ങളായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്.എന്നാൽ, സിനിമ കരിയറിൽ ഒട്ടേറെ വിവാദങ്ങളും മീരയെ പിടികൂടി. സെറ്റിലേക്ക് വൈകി എത്തുന്ന താരമാണെന്നും തോന്നും പോലെ കാര്യങ്ങൾ ചെയ്യുന്ന നടിയാണെന്നും പലയിടത്തുനിന്നും വിമർശനം ഉയർന്നിരുന്നു. മീര അച്ചടക്കമില്ലാത്ത നടിയാണെന്ന് സംവിധായകരും നിർമാതാക്കളും കുറ്റപ്പെടുത്തി. ഇത്തരം വിമർശനങ്ങൾക്കെല്ലാം മീര മറുപടിയും നൽകിയിരുന്നു.