ഭാര്യക്ക് ഒപ്പം ഉള്ള ചിത്രം സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിക്കാൻ ഉള്ള കാരണം വ്യക്തമാക്കി നടൻ കിഷോർ സത്യ…

0

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് കിഷോ സത്യ. സിനിനയിലൂടെ തുടക്കം കുറിച്ച നടന്‍ തിളങ്ങിയത് മിനിസ്‌ക്രീനിലൂടെയായിരുന്നു. 1996ല്‍ കാഞ്ഞിരപ്പള്ളി അച്ചായന്‍ എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച കിഷോര്‍ 2005 ല്‍ മന്ത്രകോടി എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനിലെത്തി. പിന്നീട് പല ഹിറ്റ് പരമ്പരകളുടെ ഭാഗമായി. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും മിനസ്‌ക്രീനിലും തിളങ്ങുകയാണ് താരം.

സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് കിഷോര്‍ സത്യ. താരം പങ്കുവെയ്ക്കുന്ന കുറിപ്പുകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോള്‍ നടൻ പങ്കുവെച്ച പുതിയ കുറിപ്പും ഏറെ ശ്രദ്ധേയമാണ്. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം നടന്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. നിമിഷനേരം കൊണ്ട് ചിത്രം വൈറലാവുകയും ചെയ്തിരുന്നു. താരങ്ങള്‍ക്ക് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്ന് കൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു പിന്നീട് നടന്‍ തന്നെ ചിത്രം ഡിലീറ്റ് ചെയ്തിരുന്നു. ഇതും വളരെ ചര്‍ച്ചയായി. ഇപ്പോള്‍ ഭാര്യയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്ത കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

കിഷോര്‍ സത്യയുടെ പോസ്റ്റ്. ‘ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികമല്ല….. ഒരു മണിക്കൂര്‍ മുന്‍പ് ഇതേ ചിത്രം ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു… പക്ഷെ വിവാഹ വാര്‍ഷിക ആശംസകളുടെ പ്രവാഹം കാരണം അത് ഡിലീറ്റ് ചെയ്ത് വീണ്ടും ഇടുന്നു.”ഭാര്യയെ പ്രകീര്‍ത്തിച്ചു ഒരു പടം ഇട്ടാല്‍ അത് വിവാഹ വാര്‍ഷികത്തിനു മാത്രമാണ് എന്ന പൊതുബോധത്തില്‍ എത്തുന്ന തരത്തില്‍ നമ്മുടെ സൈബര്‍ ജീവിതം ചുരുങ്ങി പോയിരിക്കുന്നു, സങ്കടപ്പെടുകയല്ലാതെ വേറെ എന്ത് ചെയ്യാന്‍… എങ്ങോട്ടാണ് നമ്മുടെ ചിന്തകള്‍…എങ്ങനെയാണു നമ്മുടെ തലച്ചോറില്‍ നാം പോലുമറിയാതെ ചില ബോധങ്ങള്‍ രൂപപ്പെടുന്നത്.’ ‘അതുകൊണ്ട് ഈ ചിത്രം അടിക്കുറിപ്പ് ഇല്ലാതെ വീണ്ടും പോസ്റ്റ് ചെയ്യുന്നു. ( വിവാഹ ആശംസകള്‍ അല്ലാതെ കമന്റ് ചെയ്തവരോട് സദയം ക്ഷമ ചോദിക്കുന്നു ) #life #lifeisbeautiful #lifeisgood #happyday #happy #happylife #happytime #happiness #hapoyhour #kishorstaya #wife #wifelove #wifeandhusband #wifehusband’ നടന്‍ ഫേസ്ബുക്കില്‍ കുറുച്ചു. പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ജീവിതത്തില്‍ എല്ലാവിധത്തിലുമുള്ള സന്തോഷങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകര്‍.

https://softsht.com/