എത്ര പണം കയ്യില്‍ വന്നാലും ഓട്ടോറിക്ഷ ഓടിച്ചു തന്നെ ഇനിയുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോകും, 12 കോടിയുടെ ഭാഗ്യവാന്‍ ജയപാലൻ പറയുന്നു…

0

ഓണം ബമ്പര്‍ നേടിയ ഭാഗ്യവാനെ ഏറെ അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ ഇന്നലെ കണ്ടെത്തി. എറണാകുളം മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണ് 12 കോടിയുടെ ഭാഗ്യശാലി. ലോട്ടറി ടിക്കറ്റ് ജയപാലന്‍ ബാങ്കില്‍ ഏല്‍പ്പിച്ചു. ഇത്രയും വലിയ തുക തന്റെ അക്കൗണ്ടിലേക്ക് എത്തുമ്പോഴും തനിക്കും കുടുംബത്തിനും യാതൊരു മാറ്റവും ഉണ്ടാകില്ല എന്നാണ് ജയപാലന്‍ പറയുന്നത്. മനപ്പൂര്‍വ്വമാണ് ഒരു ദിവസം വൈകി കാര്യങ്ങള്‍ പുറത്ത് പറഞ്ഞത്. തന്റെ അമ്മയോട് പോലും ലോട്ടറി അടിച്ച വിവരം പറഞ്ഞില്ലെന്ന് ജയപാലന്‍ പറയുന്നു.

മറ്റൊരള്‍ തന്റെ ടിക്കറ്റിന് അവകാശവാദം ഉന്നയിച്ച് വാര്‍ത്തകളില്‍ നിറയുമ്പോള്‍ ജയപാലനു യാതൊരു കുലുക്കവും ഉണ്ടായിരുന്നില്ല. പകരം അത് വാര്‍ത്തയായി തന്നെ കാണുകയായിരുന്നു അദ്ദേഹം. എല്ലാ കാര്യങ്ങളും ശരിയായ വഴിയില്‍ നടക്കട്ടെ എന്ന് കരുതി. ടിക്കറ്റ് തന്റെ കൈവശം ഉള്ളപ്പോള്‍ മറ്റൊന്നും ഒന്നും പേടിക്കാനില്ലന്ന് അറിയാമായിരുന്നുവെന്നും ജയപാലന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഞായറാഴ്ചത്തെ അവധിദിനം കഴിഞ്ഞു തിങ്കളാഴ്ച ബാങ്കില്‍ ടിക്കറ്റ് ഏല്‍പ്പിക്കുമ്പോള്‍ ബാങ്കും ഞെട്ടി. വലിയ തുകയുമായി ഒരാള്‍ രാവിലെ എത്തുമെന്ന് അവരും കരുതിയില്ല. ജയപാലന്‍ പറഞ്ഞു.

നറുക്കെടുപ്പ് കഴിഞ്ഞത് മുതൽ ഭാഗ്യശാലിക്കായുള്ള കാത്തിരിപ്പിലായിരുന്നു ഏവരും. ഈ മാസം പത്തിനാണ് താന്‍ ലോട്ടറി എടുത്തതെന്ന് ജയപാലന്‍ പറയുന്നു. 5000 രൂപ മറ്റൊരു ലോട്ടറി എടുത്തപ്പോള്‍ കിട്ടിയിരുന്നു. ഈ പണം ഉപയോഗിച്ച് അതേ ഏജന്‍സിയില്‍ നിന്ന് തന്നെ വീണ്ടും ടിക്കറ്റ് എടുത്തു. മറ്റ് ടിക്കറ്റ് എടുത്തതിന്റെ കൂടെ ഫാന്‍സി നമ്ബറായ ഈ ടിക്കറ്റും എടുക്കുകയായിരുന്നെന്നും ജയപാലന്‍ പറഞ്ഞു. മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പില്‍ നിന്നും വില്‍പ്പന നടത്തിയ ടിക്കറ്റാണ് ഇതെന്ന് നറുക്കെടുപ്പിന് പിന്നാലെ തന്നെ വ്യക്തമായിരുന്നു. എന്നാല്‍ ഈ ഭാഗ്യവാനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നറുക്കെടുപ്പിന് പിന്നാലെ നിരവധിപ്പേരെ വിജയികളായി ചിത്രീകരിച്ച് പ്രചാരണവും ആരംഭിച്ചിരുന്നു.
ജയപാലന്‍ ആണ് വിജയ് എന്ന വാര്‍ത്ത പുറത്തുവന്നതോടെ ഇവിടെ നിരവധി പേരാണ് ആണ് മരടിലെ വീട്ടിലേക്ക് എത്തിയത്. എത്ര പണം കയ്യില്‍ വന്നാലും ഈ നഗരത്തില്‍ ഓട്ടോറിക്ഷ ഓടിച്ചു തന്നെ ഇനിയും ജീവിതം മുന്നോട്ടു കൊണ്ടുപോകും എന്നു തന്നെയാണ് ജയപാലന്റെ ഏറ്റുപറച്ചില്‍.