എത്ര വലിയ പരീക്ഷയും ജീവനേക്കാള്‍ വലുതല്ല. നിങ്ങള്‍ക്കുണ്ടാകുന്ന വിഷമങ്ങളും പ്രശ്‌നങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവെക്കുക. വിദ്യാർത്ഥികൾക്ക് സപ്പോർട്ട് ആയി സൂര്യ…

0

നീറ്റ് പരീക്ഷ പേടിയില്‍ തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായി ജീ വ നൊ ടു ക്കു ന്ന സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ സൂര്യ. ജീ വ നേ ക്കാ ള്‍ വലുതല്ല പരീക്ഷകള്‍ എന്നും കുട്ടികള്‍ ധൈര്യമായി ഇരിക്കണമെന്നും സൂര്യ പറഞ്ഞു. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു നടന്റെ പ്രതികരണം.

‘ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കണം. നിങ്ങള്‍ക്ക് അടുത്ത കാലത്തുണ്ടായ വിഷമങ്ങള്‍ ഇപ്പോള്‍ മനസില്‍ കൂടിയിരിക്കുന്നുവോയെന്ന് ആലോചിച്ച് നോക്കൂ. അതിന്റെ തീവ്രത കുറയുകയോ, അല്ലെങ്കില്‍ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ടാകാം. എത്ര വലിയ പരീക്ഷയും ജീവനേക്കാള്‍ വലുതല്ല. നിങ്ങള്‍ക്കുണ്ടാകുന്ന വിഷമങ്ങളും പ്രശ്‌നങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവെക്കുക.’ സൂര്യ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

കൂടാതെ, ആ ത്മ ഹ ത്യ യും അത്തരം തോന്നലുകളും നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. പരീക്ഷകളില്‍ താന്‍ തോറ്റിട്ടുണ്ടെന്നും,കുറവ് മാര്‍ക്ക് കിട്ടിയിട്ടുണ്ടെന്നും സൂര്യ കുട്ടികളോടായി പറഞ്ഞു. നേടാന്‍ ഇനിയും ഒരുപാട് കാര്യങ്ങളുണ്ട്, കുട്ടികളോട് ധൈര്യമായിരിക്കാനും സൂര്യ പറയുന്നു. സൂര്യയുടെ വാക്കുകൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ഈ അടുത്ത കാലത്തു സൂര്യയുടെ പിറന്നാൾ ദിവസം കേരളത്തിലെ സൂര്യയുടെ ആരാധകർ നൽകിയ പിറന്നാൾ സമ്മാനം ഇഷ്ടം ആയി എന്നും പറഞ്ഞു സൂര്യ ശബ്ദ സന്ദേശം അയച്ചിരുന്നു.