2020 ജൂലൈ 14 ന് ആണ് ഇന്ത്യൻ സിനിമയുടെ തീരാ നഷ്ടമായി സുശാന്ത് സിംഗ് രാജ്പുത് യാത്രയായത്. ടിവി റിയാലിറ്റി ഷോകളിലൂടെയും സീരിയലുകളിലൂടെയുമാണ് സുശാന്ത് സിംഗ് ഇന്ത്യൻ സിനിമയിലേക്ക് ചേക്കേറിയത്.

ഇപ്പോഴിതാ സുശാന്തിന് പിറന്നാൾ ആശംസകളുമായി കങ്കണ എത്തിയിരിക്കുകയാണ്. സിനിമ മാഫിയകളെ നേരിടാനുള്ള മനക്കരുത്ത് അദ്ദേഹത്തെ ഉണ്ടായിരുന്നുവെന്നാണ് താൻ കരുതിയതെന്നും എല്ലാ ദുഷ്ചിന്തകളും വിയോജിപ്പും മറന്നു അദ്ദേഹത്തിന്റെ പിറന്നാൾ നമ്മൾ ആഘോഷിക്കണം എന്നാണ് കങ്കണ പറയുന്നത്.

ചേതൻ ഭഗത്തിനെ ‘ത്രീ മിസ്റ്റേക്സ് ഓഫ് മൈ ലൈവ്’ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം ആയ ‘കായ് പോ ചേ’ എന്ന ചിത്രത്തിന് മികച്ച നവാഗത നടനുള്ള പുരസ്കാരവും സുശാന്ത് ലഭിച്ചിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ ‘എംഎസ് ധോണി അൺടോൾഡ് സ്റ്റോറി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സ്ക്രീൻ അവാർഡും സുശാന്ത് സ്വന്തമാക്കിയിരുന്നു.

ജൂലൈ 14 നാണ് മുംബൈയിലുള്ള അപ്പാർട്ട്മെന്റ് സുശാന്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സുശാന്തിന്റെ വേർപാട് ഇപ്പോഴും അവ്യക്തമായി ആരാധകരിൽ തുടരുകയാണ്.
