മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിമാരിലൊരാളാണ് സോനു സതീഷ്. സ്ത്രീധനം എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തിൽ നിന്നും സുമംഗലീഭവ എന്ന സീരിയലിലെ നായികയായി തിളങ്ങി നിൽക്കുകയാണ് സോനു ഇപ്പോൾ. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന സുമംഗലി ഭവ എന്ന സീരിയലിലെ ദേവു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സീരിയലിലെ തന്റെ ഭർത്താവിനെ കുറിച്ചും തന്റെ തന്നെ ശ്രദ്ധേയമായ വേണി എന്ന കഥാപാത്രത്തെ പറ്റിയും തുറന്നു പറഞ്ഞിരിക്കുകയാണ് സോനു.

മലയാള സീരിയലുകളിൽ നിന്നും എനിക്ക് അവസരങ്ങൾ നഷ്ടമായി തുടങ്ങിയപ്പോഴാണ് ഈ കഥാപാത്രം എന്നിലേക്ക് എത്തുന്നത്. ഈ സീരിയലിനെ ഇതിവൃത്തം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് ഞാൻ ഇത് ചെയ്യാൻ തീരുമാനിച്ചത്. ജോയിൻ ചെയ്ത തുടക്കകാലത്ത് എനിക്ക് ഇത് ചെയ്യാൻ ലേശം ബുദ്ധിമുട്ടായിരുന്നു. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകരിൽ നിന്ന് നല്ല പ്രതികരണം ലഭിക്കാൻ തുടങ്ങിയത് നന്ദി പറയുകയാണ്.

സീരിയലിലെ ഏറ്റവും ആകർഷിക്കുന്ന കാര്യങ്ങൾ ഒന്ന് എനിക്കൊപ്പം ഓൺസ്ക്രീൻ ഭർത്താവായ അഭിനയിക്കുന്ന റിച്ചാർഡുമായുള്ള കെമിസ്ട്രി ആണ്. തന്നിലൂടെ ഒരു റൊമാന്റിക് ജോഡി ശ്രദ്ധിക്കപ്പെടുന്നത് വലിയ സന്തോഷമാണ്. ടെലിവിഷനിൽ കൂടുതലായി ഞാൻ നെഗറ്റീവ് വേഷങ്ങൾ ആണ് ചെയ്തിരുന്നത്. ഭർത്താവിനൊപ്പം പ്രണയാദ്രമായി അഭിനയിക്കാൻ അവസരം ഇതുവരെ കിട്ടിയിട്ടില്ല.

അവസാനം ഇതിലൂടെ ആ ഭാഗ്യം ലഭിച്ചു. പ്രേക്ഷകരും അത് ആസ്വദിക്കുന്നുമുണ്ടെന്ന് അറിഞ്ഞത് സന്തോഷമാണ്. സ്ക്രീനിനു പുറത്തു റിച്ചാർഡും ആയി നല്ല സൗഹൃദമുണ്ട്. അതാണ് ദേവുവും സൂര്യനും നന്നായി അവതരിപ്പിക്കാൻ സാധിക്കുന്നതിന് പിന്നിലെന്നും സോനു പറയുന്നു.
