“ഇതിലും വലിയ വെല്ലുവിളി നേരിട്ടിട്ടുണ്ട് ഇതും നേരിടും” ഭർത്താവിന്റെ അറസ്റ്റ് തന്നെ ബാധിക്കുന്ന കാര്യമല്ല : ശില്പ ഷെട്ടി..!!

0

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ബോളിവുഡ് നടി ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര നൂറിലധികം പോ ണ്‍ വീഡിയോകള്‍ നിര്‍മിച്ചുവെന്ന് മുംബൈ പൊലീസ്. കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഹോട്ട് ഷോട്ട് എന്ന ആപ്പിലൂടെയാണ് പോ ണ്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നത്. ഈ ആപ്പിന് ഇരുപത് ലക്ഷം പെയ്ഡ് സബ്സ്ക്രൈബേര്‍സ് ഉണ്ട്. മെമ്ബര്‍ഷിപ്പ് എടുത്ത് പോണ്‍ വീഡിയോ കാണുന്നവരാണിവര്‍.

അന്ധേരിയിലെ കുന്ദ്രയുടെ ഓഫീസില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ പോ ണ്‍ വീഡിയോയുടെ വലിയ ഡാറ്റ കണ്ടെത്തിയിരുന്നു. നിരവധി ഡാറ്റകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും ഇത് വീണ്ടെടുക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരും. ഡാറ്റ വീണ്ടെടുക്കാന്‍ ക്രൈം ബ്രാഞ്ച് ഫോറന്‍സിക് വിദഗധരുടെ സഹായം തേടി. ഡാറ്റ സേവ് ചെയ്യാന്‍ ഉപയോഗിച്ച ഉപകരണങ്ങളും സെര്‍വറും പൊലീസ് കണ്ടെടുത്തു. പോണ്‍ വീഡിയോയ്ക്ക് വേണ്ടി മൊബൈല്‍ ആപ്പും കുന്ദ്ര ഉണ്ടാക്കിയിരുന്നതായും പൊലീസ് പറയുന്നു. 2019 മുതലാണ് രാജ് കുന്ദ്ര പോണ്‍ സിനിമാ നിര്‍മാണം തുടങ്ങിയതെന്നാണ് പൊലീസ് കരുതുന്നത്.

ഇതിനകം കോടിക്കണക്കിന് രൂപ ഇതിലൂടെ കുന്ദ്ര സമ്പാദിച്ചതായും പൊലീസ് പറയുന്നു. അതേസമയം, രാജ് കുന്ദ്ര അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പോണ്‍ വീഡിയോകള്‍ നിര്‍മിച്ചിട്ടില്ലെന്നാണ് കുന്ദ്രയുടെ നിലപാടെന്നും പോലീസ് പറയുന്നു. അതിനിടെ വിഷയത്തില്‍ ആദ്യമായി ശില്‍പാ ഷെട്ടി പരോക്ഷ പ്രതികരണവും നടത്തി. ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യമെന്ന തിരിച്ചറിവില്‍ ഞാന്‍ ദീര്‍ഘ ശ്വാസമെടുത്തു. മുമ്പും വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ട്. ഇനിയും അതു തന്നെ ചേയ്യും. തന്നെ ബാധിക്കില്ലെന്ന തരത്തിലാണ് ട്വീറ്റ്.