നവീനും, ജാനകിയും ഇനി പഴങ്കഥ. വൈറൽ ആയി കുടിയന്റെ റാസ്പുടിൻ വേർഷൻ. വീഡിയോ..

0

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയ ഒട്ടാകെ കാണുന്നത് റാസ്പുടിൻ പാട്ടും അതിനൊപ്പം ചുവടുവയ്ക്കുന്ന ജാനകി നവീൻ മെഡിക്കൽ വിദ്യാർഥികളെയും ആണ്. ജാനകിയും നവീനും ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലേക്ക് ആയിരുന്നു വെറും 30 സെക്കൻഡ് ഉള്ള ആ വീഡിയോ കത്തിക്കയറിയത്. ഇവർക്ക് തൊട്ടുപിന്നാലെ റാസ്പുടിൻ ചെല്ലെഞ്ചുമായി നിരവധി ആളുകൾ എത്തുകയുണ്ടായി. ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്തുവന്ന റാസ്പുടിൻ ചലഞ്ച് ആണ് സമൂഹ മാധ്യമത്തിൽ ഒട്ടാകെ പരക്കുന്നത്.

കുടിയന്റെ റാസ്പുട്ടിൻ വേർഷൻ എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയ ഒട്ടാകെ പരക്കുന്നത്. ഒരു മുഴുകുടിയൻ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഇയാൾ ചുവടുകൾ വയ്ക്കുന്നത്. എന്നാൽ ഇയാൾ യഥാർത്ഥത്തിൽ മദ്യപിച്ചിട്ട് തന്നെ ആണോ ഈ കളിക്കുന്നതെന്നും, അതോ അഭിനയിക്കുന്നത് ആണോ എന്നും ഒന്നും വ്യക്തമല്ല. പക്ഷേ മിനിറ്റുകൾ കൊണ്ടാണ് ഈ മുഴുക്കുടിയൻ സോഷ്യൽ മീഡിയയെ കയ്യിൽ എടുത്തിരിക്കുന്നത്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇയാളുടെ വീഡിയോ സോഷ്യൽ മീഡിയ ഒട്ടാകെ ചർച്ചാവിഷയമായി. റാസ്പുടിൻ ചാലഞ്ചിന് ഇതിലും മനോഹരമായ ഒരു വേർഷൻ ഇനി കിട്ടാനില്ല എന്നാണ് ഈ വീഡിയോ കണ്ട ഓരോ ആരാധകനും പറയുന്നത്. മിനിറ്റുകൾ കൊണ്ട് കുടിയൻ ആയി വന്ന് സോഷ്യൽ മീഡിയയെ കൈയിലെടുത്ത ഈ വ്യക്തി ആരാണെന്ന് വ്യക്തമല്ല. ഈ വ്യക്തി ആരാണെന്ന് അറിയാനുള്ള അന്വേഷണത്തിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ. റാസ്പുടിൻ ഡ്രകർ വേർഷൻ എന്ന പേരിൽ ഒരുപാട് ആളുകൾ ഈ വീഡിയോ ഇതിനോടകം ഷെയർ ചെയ്തു കഴിഞ്ഞു.

നവീനിന്റെയും, ജാനകിയുടെയും ഡാൻസ് വീഡിയോയ്ക്കൊപ്പം ഈ പുത്തൻ റാസ്പുടിൻ പതിപ്പുകൂടി ചേർത്തുള്ള വീഡിയോകളും ഒരുപാട് ആളുകൾ ഷെയർ ചെയ്യുന്നുണ്ട്. ഇതുവരെ വന്ന റാസ്പുഡിന്റെ എല്ലാ പതിപ്പുകളും ഈ ഒരു വേർഷൻ കടത്തിവെട്ടും എന്നാണു സോഷ്യൽ മീഡിയ പറയുന്നത്. തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളായ നവീൻ റസാക്കും, ജാനകിയും ജോലിക്കിടയിൽ കിട്ടിയ ഒഴിവ് സമയത്ത് ചുവടുവച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ കത്തിക്കയറിയത് ചെറിയതോതിൽ ഒന്നുമായിരുന്നില്ല. ഇപ്പോൾ കേരളത്തിലെ വലിയ സെലിബ്രിറ്റികൾ തന്നെയാണ് നവീനും, ജാനകിയും.

പ്രശംസക്കൊപ്പം വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നവരാണ് നവീനും, ജാനകിയും. ചിലർ മതത്തിന്റെ നിറം കലർത്തി, വർഗീയത ചേർത്ത് ഇവരെ അവഹേളിക്കാനും വലിയ രീതിയിൽ തന്നെ ശ്രമിച്ചിരുന്നു. അതിനെ തൊട്ടു പിന്നാലെ ജാനകിക്കും നവീനും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വ്യത്യസ്ത തലത്തിലുള്ള നിരവധി ആളുകൾ വ്യത്യസ്തമായ വീഡിയോകളും ആയി എത്തിയിരുന്നു. ചെറിയ കുട്ടികൾ മുതൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവർക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയെ കൈയിലെടുത്ത ഈ മുഴു കുടിയൻ ആയ ഡാൻസ് തേടിയുള്ള അന്വേഷണത്തിലാണ് പ്രേക്ഷകർ.