ശ്രദ്ധനേടി സീറോ ബഡ്ജറ്റ് ചിത്രം ജ്വാല

0

ശ്രദ്ധനേടി ത്രില്ലർ ഷോർട് മൂവി ജ്വാല. വുഡ്പെക്കർ മീഡിയയുടെ ബാനറിൽ വിഷ്ണു രാഗ് എഴുതി യുവനിരയിൽ ശ്രദ്ധേയനായ അമർദീപ് സംവിധാനം ചെയ്ത ചിത്രമാണ് ജ്വാല. ഉള്ളുലയ്ക്കുന്ന അച്ഛൻ മകൾ ബന്ധത്തിന്റെ കണ്ണു നനയിക്കുന്ന കാഴ്ചയാണ് സീറോ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിലെ ഇതിവൃത്തം.

നോവുകൾ എല്ലാവർക്കും ഒരുപോലെയാണ്. പക്ഷേ നീതി കിട്ടി എന്ന് പറയുമ്പോഴും നിയമവ്യവസ്ഥയെ നോക്കി പല്ലിളിക്കുന്ന ചില സംഭവങ്ങൾ നമ്മൾ കാണാറുണ്ട്. നമ്മുടെ ജീവിതത്തിൽ അത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണോ നമ്മൾ ഉണരേണ്ടത് എന്നാണ് ചിത്രത്തിലൂടെ ചോദിക്കുന്നത്. മുറിവേൽപ്പിച്ച മഴു ഒരുപക്ഷേ മറന്നുപോയാലും മരം ആ നോവ് മറക്കില്ല എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.