കടലമാവ് കൊണ്ടു ഇങ്ങനെ ചെയ്താൽ 7 ദിവസം കൊണ്ട് മുഖം വെളുത്തു വെട്ടി തിളങ്ങും…

0

നല്ല വെളുത്ത, തിളങ്ങുന്ന പാടുകളില്ലാത്ത ചര്‍മം എല്ലാവരുടേയും സ്വപ്‌നമാണ്.

സൗന്ദര്യത്തിന്റെ അടിസ്ഥാനങ്ങളാണിവ എന്നു വേണം, പറയുവാന്‍.

സൗന്ദര്യത്തിന് പ്രധാനപ്പെട്ട ഒന്നായി പലരും പറയുന്ന ഒന്നാണ് നിറം.

നല്ല നിറത്തിനു വേണ്ടി വയറ്റില്‍ കുഞ്ഞുണ്ടാകുമ്പോള്‍ മുതല്‍ കുങ്കുമപ്പൂ മുതലായ വഴികള്‍ നാം പരീക്ഷിയ്ക്കുന്നത് ഈ നിറത്തോടുള്ള പ്രണയം കൊണ്ടു തന്നെയാണ്. കറുപ്പിന് ഏഴഴകെന്നു പറയുമെങ്കിലും വെളുക്കാനാഗ്രഹിയ്ക്കുന്നവരാണ് ഭൂരിഭാഗവും.

നല്ല നിറത്തിനായി, ചര്‍മത്തിനായി കൃത്രിമ വഴികളേക്കാള്‍ ഗുണം സ്വാഭാവിക വഴികള്‍ക്കാണ്. പാര്‍ശ്വഫലങ്ങളുുണ്ടാകില്ലെന്നതു മാത്രമല്ല, പോക്കററ് ചോരുകയും ചെയ്യില്ല. നല്ല നിറത്തിനായി ബ്യൂട്ടി പാര്‍ലറുകളില്‍ അവലംബിയ്ക്കുന്ന വഴിയാണ് ബ്ലീച്ച്.സാധാരണ രാസ വസ്തുക്കള്‍ ഉപയോഗിച്ചുള്ള ബ്ലീച്ച് ചര്‍മത്തിനു ദോഷം വരുത്തും. എന്നാല്‍ സ്വാഭാവിക വഴികളിലൂടെ ഇതിനു പരിഹാരം കാണാം.

ബജിയുണ്ടാക്കാനും മറ്റുമായി നാം ഉപയോഗിയ്ക്കുന്ന കടലമാവ് നല്ലൊരു സൗന്ദര്യ സംരക്ഷണ ഉപാധി കൂടിയാണ്. പല ചര്‍മ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.കടലമാവ് നല്ലൊരു സൗന്ദര്യ വര്‍ദ്ധക വസ്തു കൂടിയാണ്. ചര്‍മത്തിന് നിറം നല്‍കുക, കരുവാളിപ്പു മാറ്റുക തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണിത്. യാതൊരു ദോഷവും വരുത്താതെ ചര്‍മത്തിന് ബ്ലീച്ചിംഗ് ഇഫക്ടു നല്‍കാന്‍ ശേഷിയുള്ള ഒന്നാണിത്. വിലയും കുറവാണ്. കടലമാവ് കൊണ്ടു നമുക്കു വീട്ടില്‍ തന്നെ നല്ല നിറം വയ്ക്കാവുന്ന, ചര്‍മം ക്ലിയറാക്കാവുന്ന ഒരു ബ്ലീച്ചുണ്ടാക്കാം. കടലമാവാണ് ഇതിലെ പ്രധാന ചേരുവ. കടലമാവിനു പുറമേ നാരങ്ങാനീര്, ഒരു നുള്ള് ഉപ്പ് എന്നിവയും ഇതിനായി വേണം. കടലമാവ് ചര്‍മത്തിന് ഏറെ നല്ലതാണ്. മുഖത്തെ എണ്ണമയം നീക്കിക്കളയാനുള്ള പ്രധാനപ്പെട്ട ഒന്നാണിത്. മുഖത്തെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള ന്‌ല്ലൊരു പരിഹാരം.

അല്‍പം പുളിയുള്ള മോര് അല്ലെങ്കില്‍ തൈരാണ് ഇവിടെ ഇവയെല്ലാം ചേര്‍ത്തിളക്കാന്‍ ഉപയോഗിയ്ക്കുന്നത്. ഇതും നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടു നല്‍കുന്ന ഒന്നാണ്. തൈരും ബ്ലീച്ചിംഗ് ഗുണങ്ങളുള്ള ഒന്നാണ്. മുഖത്തിന് ഈര്‍പ്പം നല്‍കുന്ന ഇത് മുഖ ചര്‍മത്തെ മൃദുത്വമാക്കുന്ന ഒന്നു കൂടിയാണ്. തെളിഞ്ഞ ചര്‍മത്തിനും നിറത്തിനുമെല്ലാം ഇതുപയോഗിയ്ക്കുന്നു. നാരങ്ങ ആരോഗ്യ സംരക്ഷണത്തിനെന്ന പോലെ ചര്‍മ സംരക്ഷണത്തിനും ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയൈല്ലാം തന്നെ ചര്‍മത്തിന് നിറം നല്‍കാന്‍ ഏറെ നല്ലതാണ്. ചര്‍മത്തിലെ കറുത്ത കുത്തുകള്‍ക്കും പാടുകള്‍ക്കുമെല്ലാം ഇത് നല്ലതാണ്. ഇവയുടെ നിറം കുറയ്ക്കാന്‍ സഹായിക്കുന്നു.

ഇതില്‍ ചേര്‍ക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പ് ഇതില്‍ ചേര്‍ക്കുന്ന മറ്റൊന്നാണ്. ഉപ്പിനുമുണ്ട് ബ്ലീച്ചിംഗ് ഗുണങ്ങള്‍. അതേ സമയം ഇതു നല്ലൊരു അണുനാശിനി കൂടിയാണ്. ഇതും അണുബാധകളില്‍ നിന്നും ചര്‍മത്തെ സംരക്ഷിയ്ക്കുന്നു. ചര്‍മത്തിന് തിളക്കവും മൃദുത്വവും വെളുപ്പുമെല്ലാം നല്‍കുകയും ചെയ്യുന്നു. ഇത് ചര്‍മത്തിലുണ്ടാകുന്ന മുഖക്കുരു പോലുള്ള പ്രശ്‌നങ്ങളെ തടയാന്‍ സഹായിക്കുന്നു. ബ്ലീച്ചിംഗ് ഇഫക്ടുള്ള ഒന്നു കൂടിയാണ് ഉപ്പ്. ഇത്തരം ഗുണങ്ങള്‍ കൊണ്ടാണ് ഉപ്പ് ഈ ഫേസ്പായ്ക്കില്‍ ഉപയോഗിയ്ക്കുന്നത്. മോരും മഞ്ഞളും കൂട്ടില്‍ മറ്റു ചേരുവകളാണ്. മഞ്ഞള്‍ പ്രാചീന കാലം മുതല്‍ തന്നെ സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യത്തിനുമായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. മഞ്ഞളിനും ആന്റി ബാക്ടീരിയല്‍, ഫംഗല്‍, ഗുണങ്ങളുണ്ട്. ചര്‍മത്തിനു നിറം നല്‍കാനും ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കുന്നു. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതൊരു നല്ല മരുന്നാണ്.

മോരില്‍ കടലമാവ്, മഞ്ഞള്‍, ഒരു നുള്ള് ഉപ്പ്, രണ്ടു മൂന്നു തുള്ളി നാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കി നല്ലൊരു ഫേസ് പായ്ക്കാക്കി മാറ്റുക. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകുക. ഇത് ആഴ്ചയില്‍ മൂന്നു നാലു തവണ അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുക. ആദ്യത്തെ ആഴ്ചയില്‍ തന്നെ പ്രകടമായ വ്യത്യാസം അനുഭവപ്പെടും. നിറത്തിനു മാത്രമല്ല, ചര്‍മത്തിലെ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും ബ്ലാക് ഹെഡ്‌സിനം കരുവാളിപ്പിനുമെല്ലാം പറ്റിയൊരു പരിഹാരമാണിത്. മഞ്ഞള്‍, ഉപ്പ് എന്നിവയുടെ അണുനാശിനി ഗുണമാണ് മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്നത്.