വൈദ്യുതിയിൽ നിന്ന് ഷോക്ക് ഏറ്റവരെ രക്ഷിച്ചു താരമായി അഞ്ചാം ക്ലാസ്സുകാരൻ ദേവാനന്ദ്..!!

0

ഒരു പത്തുവയസു കാരന്റെ സമയോചിതമായ ഇടപെടൽ മൂലം മൂന്ന് പേരുടെ ജീവനാണ് തിരിച്ച് ലഭിച്ചത്, അഞ്ചാം ക്ലാസിൽ പഠിക്കുന്ന ദേവനന്ദ് എന്ന മിടുക്കനാണ് രക്ഷകനായി എത്തിയത്, വീട്ടിലെ ഇലക്ട്രിക്ക് ബൾബ് മാറ്റുന്നിടയെയാണ് മൂന്ന് പേർക്ക് ഷോക്കേറ്റ് പിടഞ്ഞത്, ശനിയാഴ്ചയാണ് വൈകിട്ട് നാലു മണിക്ക് ആയിരുന്നു സംഭവം നടന്നത്. ചെമ്പിലോട് മുതുകുറ്റിയിലെ ചാലിൽ ഹൗസിൽ ഷിജിൽ, അമ്മ ഭാരതി അച്ഛൻ ലക്ഷ്മണൻ എന്നിവർക്കാണ് ഷോക്ക് ഏറ്റത്.

സംഭവം ഇങ്ങനെ ഷിബുവിന്റെ സഹോദരൻ ഷിജിൽ വീടിന്റെ മുൻപിലുള്ള ബൾബ് അഴിച്ചു മാറ്റുന്നതിന് ഇടയിൽ വയറിന്റെ ജോയിൻറിൽനിന്ന് വൈദ്യുതാഘാതമേറ്റത്. ബൾബ് മാറ്റുനിനിടയിൽ സ്വിച്ച് ഓഫ് ചെയാൻ മറന്ന് പോവുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് പിടയുന്ന മകൻ ഷിജിലിനെ രക്ഷിക്കാൻ ശ്രമിച്ച അമ്മ ഭാരതിക്കും ഷോക്കേൽക്കുകയായിരുന്നു. ഇരുവരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷിജിലിന്റെ അച്ഛൻ ലക്ഷ്മണനും ഷോക്കേൽക്കുകയായിരുന്നു.

എന്നാൽ ഇതൊന്നും അറിയാതെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഷിജിലിന്റെ ജേഷ്ടൻറെ പുത്രൻ ദേവനന്ദ് ബഹളം കേട്ട് അവിടെ എത്തുകയും പിന്നിട് ഒട്ടും ആലോചിക്കാതെ ആ വീടിന്റെ മെയിൻ സ്വിച്ച് ഓഫാക്കുകയ ആണ് ഈ പത്തു വയസുള്ള ഈ മിടുക്കൻ ആദ്യം ചെയ്‌തത്. അതിന് ശേഷം ദേവനന്ദ് ബഹളം വെച്ച് തൊട്ടടുത്തുള്ള അയൽക്കാരെ വിളിച്ച് വരുത്തുകയും ലക്ഷ്മണനും ഭാരതിക്കും അവിടത്തെ ആരോഗ്യ പ്രവർത്തകർ പ്രഥമ ശുശ്രൂഷ നൽകി എന്നാൽ കൈക്ക് പരിക്ക് ഉള്ളത് കൊണ്ട് ഷിജിലിനെ കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ദേവനന്ദിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് മൂന്ന് പേരുടെയും ജീവൻ തിരികെ കിട്ടിയത്. മൗവഞ്ചേരി യുപി സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ് ദേവനന്ദ് ഇപ്പോൾ.