നീയും ഞാനും സീരിയലിൽ നിന്ന് ഈ താരം പിന്മാറി ഞെട്ടലോടെ ആരാധകർ ; കാരണം എന്താണെന്ന് തിരക്കി പ്രേക്ഷകരും..

0

വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയ ഒന്നാണ് നീയും ഞാനും. നടന്‍ ഷാജു മുതല്‍ നിരവധി താരങ്ങള്‍ പരമ്പരയിലുണ്ട്. സിനിമാറ്റിക് സ്റ്റൈലിലാണ് ഈ പരമ്പരയുടെ ചിത്രീകരണം. ആഡംബര കാറില്‍ എത്തുന്ന കോടീശ്വരനായ നായകനെ പ്രണയിക്കുന്ന നാട്ടിന്‍പുറത്തുകാരി നായികയാണ് പരമ്പരയുടെ ത്രെഡ്. അടുത്തിടെ ഹെലികോപ്റ്റര്‍ രംഗങ്ങള്‍ ഉള്‍പ്പെടെ പരമ്പരയാക്കായി ചിത്രീകരിച്ചിരുന്നു.

പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളായ രവി വര്‍മ്മനെ ഷാജുവും ശ്രീലക്ഷ്മിയെ സുസ്മിതയുമാണ് ഇവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ നിരവധി സിനിമ സീരിയല്‍ താരങ്ങളും പരമ്പരയിലുണ്ട്. മങ്ക മഹേഷ് ആയിരുന്നു ഇതുവരം രവിവര്‍മന്റെ അമ്മയുടെ വേഷത്തില്‍ എത്തിയിരുന്നത്. ഗായത്രിയമ്മ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ മങ്ക മഹേഷ് പരമ്പരയില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. ഗായത്രി അമ്മ ബന്ധു വീട്ടില്‍ പോയിരിക്കുന്നു എന്ന രീതിയില്‍ കഥ പുരോഗമിച്ചുകൊണ്ടിരിക്കവെയാണ് ഗായത്രിയമ്മയായി ശോഭ മോഹന്‍ എത്തിയത്.

പരമ്പരയുടെ കഴിഞ്ഞ ദിവസം മുതലുള്ള എപ്പിസോഡുകളിലാണ് ശോഭ മോഹന്‍ എത്തിയത്. മങ്ക അവതരിപ്പിച്ചിരുന്ന കഥാപാത്രമായി പുതിയ ഒരാളെ കണ്ടതില്‍ അല്‍പ്പം രസക്കേട് ആരാധകര്‍ക്ക് ഉണ്ട്, എന്നാല്‍ ശോഭയുടെ ഒറ്റ ദിവസത്തെ പ്രകടനത്തില്‍ തന്നെ ആരാധകര്‍ ഫ്‌ലാറ്റ് ആയി എന്നാണ് ഇപ്പോള്‍ സീരിയല്‍ പ്രേമികളുടെ പക്ഷം. പരമ്പരകളില്‍ നിന്നും താരങ്ങളുടെ പിന്മാറ്റം സ്ഥിരം കാഴ്ചയാകുമ്പോഴും എന്തിനുള്ള പിന്മാറ്റം ആണെന്നുള്ള ചോദ്യങ്ങളുമായും ആരാധകര്‍ എത്താറുണ്ട്. എന്തിനാണ് മങ്ക പിന്മാറിയതെന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. മാത്രമല്ല ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് പിന്മാറ്റം എന്നാണ് പുറത്തെത്തുന്ന വിവരം.