“ഇനി എങ്കിലും സ്ത്രീധനം കൊടുക്കാനും വാങ്ങാനും നിൽക്കുന്നവരുടെ കണ്ണു തുറക്കട്ടെ ” ; വികാരാധീതനായി മമ്മൂട്ടി വിസ്മയയെ കുറിച്ചു …

0

സ്ത്രീധത്തിന്റെ പേരിൽ വിസ്മയ എന്ന പെണ്കുട്ടി യുടെ മ ര ണം കേരളത്തെ മുഴുവൻ ദുഃഖത്തിൽ ആഴ്ത്തി.

കല സാംസ്കാരിക സാഹിത്യ രംഗത്തെ പലരും വിസ്മയയെ കുറച്ചു പറഞ്ഞു കൊണ്ട് രംഗത്തു എത്തി.

പലരും സ്ത്രീധനത്തെ എതിർത്തും അനുകൂലിച്ചും ഒക്കെ രംഗത്തു വന്നിരുന്നു.

നടൻ മോഹൻലാൽ ഉൾപ്പെടെ സ്ത്രീക്ക് കല്യാണം അല്ല സ്വയം പര്യാപ്തത ആണ് വേണ്ടത് എന്നു ചൂണ്ടി കാണിച്ചു കൊണ്ടു രംഗത്തു വന്നിരുന്നു. മോഹൻലാൽ നായകൻ ആയ ഒരു ചിത്രത്തിന്റർ ഒരു രംഗം പങ്കു വെച്ചു കൊണ്ടു ആണ് മോഹൻലാൽ അങ്ങനെ പറഞ്ഞത്. ഇപ്പോൾ മെഗാ സ്റ്റാർ മമ്മൂട്ടിയും വിസ്മയെ അനുസ്മരിച്ചു കൊണ്ടു രംഗത്തു വന്നു. മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ. “ഈ ലോകത്തു ഒരു മനുഷ്യൻ ഏറ്റവും വലുത് ആണ് അച്ഛൻ ‘അമ്മ മകൻ മകൾ ഭാര്യ ഭർത്താവ് കുടുംബം എല്ലാം.

ഒരു നിമിഷത്തെ തെറ്റ് മതി അത് ഇല്ലാതെ ആവാൻ നമ്മൾ ഈ ലോകത്തു പ്രാധാന്യം കൊടുക്കേണ്ടത് കുടുംബത്തിന് ആണ് അല്ലാതെ പണത്തിനു ആവരുത്. പണത്തെക്കാൾ മൂല്യം ഉണ്ട് ഈ ലോകത്തു കുടുംബത്തിന് എന്ന കാര്യം നാം ഓരോത്തവരും മറക്കരുത്. സ്ത്രീ ആണ് ഈ ലോകത്തെ ഏറ്റവും വലിയ ധനം അല്ലാതെ സ്ത്രീധനം അല്ല എന്നും മമ്മൂട്ടി പറഞ്ഞു. വിസ്മയ എന്ന സഹോദരി മ ര ണം എങ്കിലും ഇനി സ്ത്രീധനം കൊടുക്കാനും വാങ്ങാനും നിൽക്കുന്നവരുടെ കണ്ണു തുറപ്പിക്കട്ടെ എന്നും മമ്മൂട്ടി പറഞ്ഞു. ഏറെ വികാരാധീനനായി ആണ് മമ്മൂട്ടി വിസ്മയയെ കുറിച്ചു പറഞ്ഞത്.

വിസ്മയ യുടെ മരണത്തിനു ഉത്തരവാദി ആയ ഭർത്താവ് കിരൺ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്. വിസ്മയ എപ്പോഴും ഫോണിൽ ആയിരുന്നെന്നും ഇത് കിരൺ വിലക്കിയപ്പോൾ രണ്ടു പേരും തമ്മിൽ വഴക്കായെന്നുമാണ് കിരണിന്റെ പിതാവ് പറയുന്നത് ഇപ്പോൾ വാർത്ത ആയി . വിസ്മയ നിരന്തരം ടിക്ക് ടോക്ക് പോലെയുള്ള ആപ്പുകൾ ഉപയോഗിക്കുമായിരുന്നു. ഇത് കിരണിനു ഇഷ്ടമായിരുന്നില്ല. അതിന്റെ പേരിൽ ആണ് വിലക്കിയത്. ഇതോടെ വഴക്കായി. പിന്നീട് അത് പ്രശമായില്ലെന്നു ഇയാൾ പറയുന്നു.

അതേ സമയം കിരൺ സമർപ്പിച്ച ജാമ്യഹർജിയെ പ്രോസിക്യൂഷൻ എതിർത്തു. വിസ്മയയുടെ മ ര ണ ത്തി ൽ കിരണിനു പങ്കില്ലെന്ന കുടുംബത്തിന്റെ വാദം തന്നെയാണ് ജാമ്യഹർജിയിലും പറഞ്ഞിരിക്കുന്നത്. കിരണിന്റെ ബന്ധുക്കളും സുഹൃത്തുക്കളും കോടതിയിൽ എത്തിയിരുന്നു. കിരണ്‍കുമാര്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയില്‍ ഒരു കേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. പോലീസ് മനഃപൂർവ്വം പ്രതിയാക്കുകയാണ്. സമാനമായ പല ആത്മഹത്യകളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ശുഷ്‌കാന്തി പോലീസ് കാണിച്ചിട്ടില്ല. ഈ കേസില്‍ പോലീസ് കാണിക്കുന്നത് എന്നും കോടതിയിൽ കിരണിന്റെ ബന്ധുക്കൾ പറഞ്ഞു.