ഒന്നും മിണ്ടാതെ എല്ലാം ബിനീഷിന് അനുകൂലമാക്കിയ ശേഷം സിദ്ദിഖിനെ ആശ്വസിപ്പിച്ച് മോഹൻലാലിന്റെ നയതന്ത്രം ഇങ്ങനെ

0

സിപിഎം സൈബര്‍ സഖാക്കളേയും മുകേഷ് തോല്‍പ്പിച്ചു. ഇന്നലെ എറണാകുളത്ത് നടന്ന അമ്മയുടെ എക്‌സിക്യൂട്ടീവില്‍ ബിനീഷ് കോടിയേിയുടെ പുറത്താക്കല്‍ ഒഴിവാക്കാന്‍ ആവാനാഴിയിലെ എല്ലാ അമ്ബും മുകേഷ് പുറത്തെടുത്തു. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമെല്ലാം ചര്‍ച്ചയില്‍ വിഷയമായി. ഒടുവില്‍ ബിനീഷ് കോടിയേരിയെ സസ്‌പെന്റ് ചെയ്യാതെ വിശദീകരണം തേടലില്‍ കാരങ്ങള്‍ എത്തിച്ചു മുകേഷ്.

 

എല്ലാ കേട്ട് ഒന്നും മിണ്ടാതിരുന്ന അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഇതിനിടെ എക്‌സിക്യൂട്ടീവ് അംഗമായ കെബി ഗണേശ് കുമാറിനെ ഫോണിലും വിളിച്ചു.

മുകേഷിന്റെ നിലപാടുകള്‍ക്ക് പത്താനംപുരം എല്‍എയും പിന്തുണ നല്‍കി. ഇതോടെ അമ്മയില്‍ ബിനീഷ് കോടിയേരിയെ പുറത്താക്കേണ്ടെന്ന തീരുമാനം എത്തി. വിശദീകരണം തേടലിലേക്ക് കാര്യങ്ങള്‍ ഒതുങ്ങി.

മയക്കുമരുന്നിന്റെ എന്‍ഫോഴ്‌സ്മന്റ് കേസിലാണ് ബിനീഷ് കോടിയേരി കുടുങ്ങിയത്. ഇത് സിനിമയ്ക്കും നാണക്കേടായി. ഇതോടെയാണ് താര സംഘടനയില്‍ നിന്നും അമ്മയെ പുറത്താക്കണമെന്ന വാദം ഉയര്‍ന്നത്. ഈ പശ്ചാത്തലത്തില്‍ ബിനീഷ് അജണ്ടയിലാണ് പ്രധാനമായും അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്. ഗണേശ് യോഗത്തിന് എത്തിയില്ല. എന്നാല്‍ കൊല്ലം എംഎല്‍എയും സിപിഎം നേതാവുമായ മുകേഷ് കൃത്യ സമയത്ത് എത്തി. ചര്‍ച്ചകളിലേക്ക് കടന്നപ്പോള്‍ തന്നെ ബിനീഷിനെ ന്യായീകരിക്കുന്നതും തുടങ്ങി.

അവന്‍ പാവമാണ്… അവനെ കുടുക്കിയാതണ്. പിണറായി കുരുക്കാന്‍ അവനെ ബലിയാടാക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍… ഇങ്ങനെ ബിനീഷ് പാവമാണെന്ന് സമര്‍ത്ഥിക്കുകയായിരുന്നു മുകേഷ് ചെയ്തത്. ബിനീഷിനെ സസ്‌പെന്റ് ചെയ്യണമെന്ന നടന്‍ സിദ്ദിഖിന്റെ ആവശ്യത്തെ ഒരിക്കലും അംഗീകരിച്ചില്ല.

അങ്ങനെ തര്‍ക്കം മൂത്തു. എന്തുവന്നാലും ബിനീഷിനെ സസ്‌പെന്റ് ചെയ്യാനാകില്ലെന്ന നിലപാടില്‍ തന്നെ മുകേഷ് ഉറച്ചു നിന്നു. ഇതിനിടെ ലീഗല്‍ അഡൈസറുടേയും അഭിപ്രായം തേടി. ബിനീഷിനെ സസ്‌പെന്റ് ചെയ്യുന്നതാണ് നല്ലതെന്ന അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ പറ്റില്ലെന്ന് അപ്പോഴും മുകേഷ് വാശി പിടിച്ചു. ഇതിനിടെ കോടിയേരിയെ പോലും സിപിഎം മാറ്റിയ കാര്യം ഉയര്‍ന്നു. എന്നാല്‍ സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരിയെ മാറ്റിയത് അല്ലെന്നും അസുഖമായതു കൊണ്ട് അവധി എടുത്തതാണെന്നും മുകേഷ് തിരിച്ചടിച്ചു. അങ്ങനെ സിപിഎം സൈബര്‍ സഖാക്കളും ന്യായീകരണ തൊഴിലാളികളും നടത്തുന്ന വാദങ്ങളെല്ലാം അമ്മ എക്‌സിക്യൂട്ടിവിലും മുകേഷ് ഉയര്‍ത്തി. ഒടുവില്‍ വിശദീകരണമെന്ന നടപടിയിലേക്ക് എല്ലാം ചുരുങ്ങി.

ദിലീപിനെതിരെ നടപടിയെടുത്ത സംഘടനയില്‍ നിന്ന് ബിനീഷ് വിഷയത്തില്‍ ഇരട്ട നീതിയുണ്ടാകരുതെന്നായിരുന്നു സിദ്ദിഖ് ആവശ്യപ്പെട്ടത്. നടന്‍ ബാബുരാജും ബിനീഷിനെ പുറത്താക്കണമെന്ന സിദ്ദിഖിന്റെ അഭിപ്രായത്തോട് യോജിച്ചു.

എന്നാല്‍ ദിലീപിനെ പുറത്താക്കാനുണ്ടായ സാഹചര്യം വ്യത്യസ്തമാണെന്നും ദിലീപിനെതിരെ സംഘടനയില്‍ അംഗമായിരുന്ന നടി പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇതെന്നും മുകേഷും വാദിച്ചു. തുടര്‍ന്ന് തന്റെ നിലപാട് അംഗീകരിക്കാതെ വന്നതോടെ സിദ്ദിഖ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ‘അമ്മ’ എക്സിക്യൂട്ടീവ് യോഗത്തിന്റെ തുടക്കം മുതല്‍ ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന നിലപാടില്‍ തന്നെ ഉറച്ച്‌ നില്‍ക്കുകയായിരുന്നു സിദ്ദിഖ്.

രാഷ്ട്രീയം പറഞ്ഞുള്ള മുകേഷിന്റെ വാദങ്ങളാണ് ഇതിന് കാരണം. പിണറായിയെ കുടുക്കാനുള്ള കേന്ദ്ര ഏജന്‍സിയുടെ കുതന്ത്രത്തിന്റെ ബലിയാടാണ് ബിനീഷെന്ന് മുകേഷ് പറയുമ്ബോള്‍ അതിനെ ചോദ്യം ചെയ്യാന്‍ സിനിമാക്കാര്‍ അരും തയ്യാറായില്ല. ഈ വാദത്തെ പരസ്യമായി എതിര്‍ക്കുന്നതിലെ പ്രശ്‌നങ്ങള്‍ കാരണമായിരുന്നു അത്. അങ്ങനെ രണ്ട് സിപിഎം എംഎല്‍എമാര്‍ അമ്മയുടെ യോഗത്തിന്റെ തീരുമാനത്തെ തങ്ങളുടേതാക്കി മാറ്റി. ദിലീപിനെ സസ്‌പെന്റ് ചെയ്യാന്‍ കാട്ടിയ ഏക സ്വരം അമ്മയുടെ എക്‌സിക്യൂട്ടീവില്‍ ഉണ്ടായില്ലെന്നതാണ് വസ്തുത. അതുകൊണ്ട് മാത്രമാണ് ബിനീഷിനെതിരായ നടപടി വിശദീകരണത്തില്‍ ഒതുങ്ങുന്നത്.

എല്‍.എമാരായ മുകേഷും ഗണേഷ് കുമാറും ബിനീഷിനെതിരെ നടപടിയെടുക്കുന്നതില്‍ ശക്തമായ വിയോജിപ്പാണ് യോഗത്തില്‍ അറിയിച്ചിരുന്നു. വനിതാ അഭിനേതാക്കള്‍ അടക്കമുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ബിനീഷിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹത്തില്‍ നിന്നും രാജി ആവശ്യപ്പെണമെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്.

അതിനിടെ, ഇടവേള ബാബു ആക്രമിക്കപ്പെട്ട നടിയേക്കുറിച്ച്‌ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ പാര്‍വ്വതി തിരുവോത്ത് നല്‍കിയ രാജി ‘അമ്മ’ സ്വീകരിച്ചു.