മദ്യലഹരിയിൽ സ്ത്രീയെ കയറിപ്പിടിച്ച പോലീസുകാരന് നാട്ടുകാരുടെ വക പൊതിരെ തല്ല്

0

ചെന്നൈ വടപളനി സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിളിനാണ് മർദ്ദനമേറ്റത്.
ഫീറ്റ് റോഡിൽ ബസ് കാത്തുനിൽക്കുകയായിരുന്നു യുവതി. ഈ സമയത്ത് അവിടെയെത്തിയ വടപളനി സ്റ്റേഷൻ ഹെഡ്കോൺസ്റ്റബിൾ രാജു യുവതിയോട് ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ കയറിപ്പിടിച്ചു.

തുടർന്നായിരുന്നു നാട്ടുകാർ രാജുവിനെ തല്ലിച്ചതച്ചത്. സ്റ്റേഷനിൽ നിന്നും പോലീസുകാർ എത്തിയാണ് രാജുവിനെ
ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജുവിനെതിരെ കൃത്യവിലോപത്തിനും സ്ത്രീയെ അപമാനിച്ചതിനും കേസെടുത്തതായി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.