പൊക്കമില്ലായ്മയാണ് എന്റെ പൊക്കം ; കുഞ്ഞപ്പന്റെ ജീവിതം ഇങ്ങനെ

0

സൂരജ് തേലക്കാട് എന്ന നടന് ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ ആമുഖമൊന്നും ആവശ്യമില്ല.തന്റെ പൊക്കക്കുറവ് ശരീരത്തിന് മാത്രം ആണെന്നും പ്രേക്ഷകരുടെ മനസ്സിൽ എന്നും ഉയരത്തിൽ ആണെന്നും തെളിയിച്ച മലയാളികളുടെ പ്രിയ താരം. കോമഡി ഷോകളിലൂടെയും സിനിമകളിലൂടെയും ഇപ്പോള്‍ മഴവില്‍ മനോരമയിലെ കുസൃതികുടുംബം ഷോയിലെ കുട്ടാപ്പിയായും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരിക്കയാണ് സൂരജ് തേലക്കാട്.

മലപ്പുറം ജില്ലയിലെ വെട്ടത്തൂരിന് അടുത്തുള്ള തേലക്കാട് ആണ് താരത്തിന്റെ നാട്.അച്ഛൻ അമ്മ ചേച്ചി മുത്തശ്ശി അടങ്ങുന്നവരാണ് താരത്തിന്റെ കുടുംബം.സൂരജിന്റെ ചേച്ചിയും അല്പം പൊക്കം കുറവ് ഉള്ള ആളാണ്.അച്ഛൻ മോഹൻ ബാങ്കിലെ കളക്ഷൻ ഏജന്റ് ആയിരുന്നു. അമ്മ ജ്യോതി ലക്ഷ്മി വീട്ടമ്മയും.ചേച്ചിയുടെ പേര് സ്വാതി ശ്രീ എന്നാണ്.സൂരജിന്റെ അച്ഛനും അമ്മയും അകന്ന ബന്ധുക്കൾ ആയിരുന്നു.അത് മൂലം ഉണ്ടായ ജനിതക പ്രശ്നം ഉള്ളത് കൊണ്ടാണ് രണ്ടു മക്കൾക്കും വളർച്ച കുറഞ്ഞത് എന്നാണ് ഡോക്റ്റർമാർ പറഞ്ഞത്.

ഇപ്പോൾ സൂരജിന് 25 വയസ്സ് ആയി.ശാരീരിക പരിമിതികൾ ആണേലും തനിക്ക് അവസരം നൽകിയതും ശ്രദ്ധിക്കപ്പെട്ടതും നീള കുറവ് കൊണ്ട് എന്നായിരുന്നു താരം പറഞ്ഞത്.അടിസ്ഥാനപരമായി  താരം ഒരു മിമിക്രി ആർട്ടിസ്റ്റ് കൂടിയാണ്.

മലപ്പുറത്തു നടന്ന 53 മത് കലോത്സവത്തിൽ താരത്തിന് സെക്കന്റ് ലഭിച്ചു.ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ കുഞ്ഞപ്പനായി വേഷമിട്ട് മലയാളി പ്രേക്ഷകരെ ഞെട്ടിച്ച താരം കൂടിയാണ് സൂരജ് തേലക്കാട്.