ഗ്ലാമർ ഫോട്ടോഷൂട്ടുമായി ചന്ദനമഴയിലെ അമൃത ;

0

മലയാളി കുടുംബപ്രേക്ഷകർക്ക് ഇഷ്ട്ടമുള്ളതും ഒഴിച്ചുകൂടാൻ പറ്റാത്തതും ആയ ഒന്നാണ് സീരിയലുകൾ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത റേറ്റിംഗിൽ ഒരുപാട് കാലം മുൻപന്തിയിൽ നിന്നിരുന്ന സീരിയലായിരുന്നു ചന്ദനമഴ. അഞ്ച് വർഷത്തോളം പ്രേക്ഷകരുടെ മനസ്സിൽ ഒന്നാം സ്ഥാനം പിടിച്ച് പറ്റിയ സീരിയലിൽ അമൃത കഥാപാത്രത്തെ രണ്ട് പേർ അവതരിപ്പിച്ചിരുന്നു.

ആദ്യം മേഘ്‌ന വിൻസെന്റാണ് അമൃതയെ അവതരിപ്പിച്ചത്. മേഘ്ന അപ്രതീക്ഷിതമായി സീരിയലിൽ നിന്ന് മാറിയപ്പോൾ പകരം വിന്ദുജ വിക്രമൻ എന്ന നടിയാണ് ആ കഥാപാത്രത്തെ അഭിനയിച്ചത്. മേഘ്‌നയ്ക്ക് കിട്ടിയ അതെ പിന്തുണ വിന്ദുജയ്ക്ക് പ്രേക്ഷകർ നൽകുകയും ചെയ്തതോടെ സീരിയൽ വീണ്ടും മുന്നോട്ട് പോവുകയുണ്ടായി.

മഴവിൽ മനോരമയിലെ മായാമോഹിനി എന്ന സീരിയലിലാണ് വിന്ദുജാ ആദ്യമായി അഭിനയിച്ചത്. മറ്റു സീരിയൽ താരങ്ങളെ പോലെ സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള യുവനടിയാണ് വിന്ദുജ. ഇപ്പോഴിതാ വിന്ദുജയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഫാഷൻ ഫോട്ടോഗ്രാഫറായ അരുൺജിത് എടുത്ത ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

ഇതിന് മുമ്പും ഗ്ലാമറസ് ഫോട്ടോഷൂട്ടിൽ വിന്ദുജ സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ എത്തിയിട്ടുണ്ട്. സെലിബ്രിറ്റി ഫാഷൻ ഡിസൈനറായ റോസ് അന്നാസിന്റെ ഡിസൈനിലുള്ള സ്റ്റൈലിഷ് ഡ്രെസിലാണ് വിന്ദുജ ഫോട്ടോഷൂട്ടിൽ എത്തിയത്. മോഹന വിജിനാണ് മേക്കപ്പ് ചെയ്തത്. ഒരിടത്തൊരു രാജകുമാരി എന്ന സീരിയലിലാണ് ഇപ്പോൾ വിന്ദുജ അഭിനയിക്കുന്നത്.