മണി കുട്ടനോട് വീണ്ടും പ്രണയം ആണോ ; മനസ്സ് തുറന്നു സൂര്യ

0

ബിഗ് ബോസ് സീസൺ ആരഭിച്ചിട്ട് 57 ദിവസം പൂർത്തിയാവുക ആണ്. നിരവധി നാടകീയ മുഹൂർത്തങ്ങൾ ളിലൂടെ ആണ് ഹൗസ് മുന്നോട്ട് പോകുന്നത്. ദിവസങ്ങൾ കൂടുന്തോറും മത്സരവും കടുക്കുകയാണ്. ടോപ്പ് ഫൈവ് എന്ന ലക്ഷ്യത്തോടെയാണ് ഓരോ മത്സരാർഥികളും ഹൗസിൽ നിൽക്കുന്നത്. ബിഗ് ബോസ് ഹൗസിൽ വഴക്കും ശത്രുതയും മാത്രമല്ല നല്ല സൗഹൃദങ്ങളും പ്രണയങ്ങളും ഉണ്ടാകാറുണ്ട്.

മലയാളത്തിൽ മാത്രമല്ല എല്ലാഭാഷയിലേയും ബിഗ് ബോസ് ഹൗസിൽ ഒരു പ്രണയം പൂക്കാറുണ്ട്. മലയാളം ബിഗ് ബോസ് സീസൺ 1 ലൂടെ പ്രണയിച്ച് വിവാഹം കഴിച്ചവരാണ് പേളി മാണിയും ശ്രീനീഷ് അരവിന്ദും. ഇവരുടെ പ്രണയവും പിണക്കവും ഇണക്കവുമെല്ലാം പ്രേക്ഷകർ നേരിട്ട് കണ്ടതാണ്. എന്നാൽ അതുപോലെയൊരു പ്രണയം പിന്നീട് ബിഗ് ബോസ് മലയാളം സീസണുകളിൽ സംഭവിച്ചിട്ടില്ല.

ബിഗ് ബോസ് സീസൺ 3 ൽ ഏറെ ചർച്ചയായ വിഷയമായിരുന്നു സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം. സൂര്യ തന്നെയാണ് തനിക്ക് മണിക്കുട്ടനോട് തോന്നിയ ഇഷ്ടം വെളിപ്പടുത്തിയത്. ആദ്യം ക്യാമറയിൽ നോക്കി ആയിരുന്നു സൂര്യ ഇക്കാര്യം അവതരിപ്പിച്ചത്. പിന്നീട് മോഹൻലാലിനോടും മണിക്കുട്ടൻ ഉൾപ്പെടെയുള്ള എല്ലാവരോടും ഈ കാര്യം പറയുകയായിരുന്നു. എന്നാൽ നടൻ സൂര്യയ്ക്ക് മറുപടി നൽകിയിട്ടില്ല.ഷോ കഴിയട്ടെ എന്നാണ് മറുപടി പറഞ്ഞത്. ലവ് ട്രാക്ക് പിടിക്കുക ആണോ എന്നുള്ള സംശയം ഉയർന്നിരുന്നു.

ഇപ്പോഴിത മണിക്കുട്ടനോടുളള ഇഷ്ടത്തെ കുറിച്ച് സൂര്യ വാചാല ആവുക ആണ്. സായി യോടാണ് ഇക്കാര്യം പറഞ്ഞത്. ഒരു പ്രണയ ഗാനത്തിന്റെ വരികൾ സായി യോട് ചോദിച്ചതിന് പിന്നാലെ യാണ് ലവ് സ്റ്റോറി ഇരുവ രുടെയും ഇടയിൽ ചർച്ചയായത്. ഇത് ഇപ്പോൾ പാടാൻ തോന്നിയ തിന്റെ കാരണം എന്താണ്, ആരാണ് നിന്റെ ഹൃദയം മോഷ്ടിച്ച തെന്ന് സായ് സൂര്യയോട് ചോദിച്ചു. എപ്പോഴും മണിക്കുട്ടൻ ആണ് തന്റെ മനസ്സിൽ എന്നാണ് സൂര്യ മറുപടി നൽകി.അപ്പോൾ നിർത്തിബിയെന്ന് പറഞ്ഞതോ എന്ന് സായ് വീണ്ടും ചോദിച്ചു. മനസിൽ നിന്ന് പോകുന്നില്ലടേ എന്നാണ് സൂര്യ മറുപടി പറഞ്ഞത്.

സൂര്യ മണിക്കുട്ടൻ പ്രണയം ബിഗ് ബോസ്സിന്റെ തുടക്കം മുതലേ തുടങ്ങിയിരുന്നു അന്ന് മുതലേ പ്രേക്ഷകരും ആരാധകരും ഇരു വർക്കും സപ്പോർട്ട് ആയി രംഗത്തു ഉണ്ട്. എന്തായാലും മണിക്കൂട്ടനോട്  ഉള്ള സൂര്യയുടെ പ്രണയം വീണും ബിഗ് ബോസ് ഹൗസിലും പ്രേക്ഷകർക്ക് ഇടയിലും ആരാധകർക്ക് ഇടയിലും ചർച്ചാ വിഷയം ആയ സ്ഥിതിക്ക് പ്രേക്ഷകരും ക്ലൈമാക്സ് എന്താണ് എന്ന് അറിയാൻ കാത്തിരിക്കുവാണ്. ഓരോ ദിവസവും വ്യത്യസ്ത മായ ടാസ്‌ക് ആണ് ബിഗ് ബോസ്സിൽ നല്കുന്നത് അത് കൊണ്ട് തന്നെ ഓരോ എപ്പിസോഡും പ്രേക്ഷകർക്ക് ആവേശം ആണ് മോഹൻലാൽ അതിഥി ആയി എത്തുന്ന ബിഗ് ബോസ്സിനു നിലവിൽ  ഒരുപാട് ആരാധകരും പ്രേക്ഷകരും ഉണ്ട്.