ലോകത്തെ കപ്പലുകൾക്ക് വിമാനങ്ങൾക്കും പേടി സ്വപ്നം ആയ ബെർമുഡ ട്രയാംഗിൾ മനുഷ്യൻ പറഞ്ഞു ഉണ്ടാക്കിയ വെറും കെട്ടുകഥ മാത്രം ആണോ അതിന്റെ പിന്നിലെ സത്യം എന്ത്.?

0

മനുഷ്യൻ ചന്ദ്രനിൽ വരെ കാലുകുത്തി, എന്നിട്ടും ഭൂമിയിലെ ചില രഹസ്യങ്ങളുടെ ചുരുളഴിക്കാൻ മനുഷ്യന് കഴിഞ്ഞിട്ടില്ല.

അത്തരത്തിലൊരു ഭീകര രഹസ്യമാണ് ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബെർമുഡ ട്രയാംഗിൾ എന്ന പ്രദേശത്തു ഒളിപ്പിച്ചിരുന്നത്.

ഡെവിള്‍സ് ട്രയാംഗിള്‍ എന്ന പേരു കൂടി ഇതിനുണ്ട്. കാരണമെന്തെന്നല്ലേ? ഈ പ്രദേശത്ത് കൂടി യാദൃശ്ചികമായി കടന്നു പോകുന്ന വിമാനങ്ങളും കപ്പലുകളും പിന്നീട് ആരും കാണാറില്ല.


ഒരു പ്രത്യേക ഭൂഗുരുത്വബലം കൊണ്ട് കപ്പലുകളും വിമാനങ്ങളും ഈ ഭാഗത്തുള്ള ഒരു ചുഴിയിലേക്ക് ആകര്‍ഷിക്കപ്പെടുകയാണെന്ന ശാസ്ത്രവാദവുമുണ്ടെങ്കിലും വിശദീകരണമില്ലാത്ത ഒരു ദുരൂഹതയായി ഇതിപ്പോഴും നില നില്‍ക്കുന്നു. എന്താണ് ഈ പ്രദേശത്തിന് പിന്നിലെ യഥാർത്ഥ സത്യമെന്നു ആർക്കും കണ്ടു പിടിക്കാനായിട്ടില്ല.
ബെര്‍മുഡ ട്രയാംഗിള്‍ എന്ന പേര് തന്നെ കൗതുകമാണ്. ബെര്‍മുഡ, പോര്‍ട്ടോ റിക്കോ, ഫ്ലോറിഡ എന്നീ പ്രദേശങ്ങള്‍ ഒരു കോണാകൃതിയില്‍ സൃഷ്ടിച്ച സാങ്കല്പിക ത്രികോണത്തിനുള്ളിലെ പ്രദേശമാണ് ബെര്‍മുഡ ട്രയാംഗിള്‍ എന്നറിയപ്പെടുന്നത്. വ്യോമ ഗതാഗതം പൂർണമായി നിരോധിക്കപ്പെട്ട മേഖലയാണിത്.

ഈ നിഗൂഢ പ്രദേശത്തെക്കുറിച്ച് ഏറ്റവും പുരാതനമായ വാദം ക്രിസ്റ്റഫര്‍ കൊളംബസിന്റേതാണ്. യാത്രകളുടെ ഭാഗമായി ഈ പ്രദേശത്ത് എത്തിയപ്പോൾ, തീഗോളങ്ങള്‍ കടലില്‍ വീഴുന്നതു കണ്ടു എന്നും വടക്കുനോക്കി യന്ത്രത്തിന്റെ സൂചി ദിശയറിയാതെ വട്ടം കറങ്ങിയെന്നും അദ്ദേഹം പറയുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽക്ക് കാണതായ കപ്പലുകളും വിമാനങ്ങളും അനേകമാണ്. 1918-ല്‍ അമേരിക്കന്‍ നേവിയുടെ യുഎസ്എസ് സൈക്ലോപ്‌സ് എന്ന ചരക്കു കപ്പല്‍ ഈ പ്രദേശത്ത് കാണാതായി. കാണാതാകുന്ന സമയത്ത് ഈ കപ്പലിൽ 300 ഓളം ജീവനക്കാരും ഏതാണ്ട് 10,000 ടൺ മാംഗനീസുമുണ്ടായിരുന്നു എന്നാൽ എന്താണ് ഈ കപ്പലിന് സംഭവിച്ചത് എന്ന് ആർക്കും വ്യക്തമല്ല.കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയ്ക്ക് അയിരത്തോളം ജീവനുകള്‍ ബെര്‍മുഡ ട്രയാംഗിള്‍ എടുത്തിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.


കാണാതായ ഫ്ലൈറ്റ് 19 എന്ന വിമാനത്തെ അന്വേഷിച്ചു പോയ അമേരിക്കയുടെ അഞ്ച് ബോംബര്‍ വിമാനങ്ങളും ഈ പ്രദേശത്ത് വച്ച് കാണാതായിട്ടുണ്ട്. കാന്തികശക്തി ഈ മേഖലയിൽ വളരെ കൂടുതലാണ് എന്നതാണ് ബെർമുഡ ട്രയാംഗിളിനെപ്പറ്റി പ്രധാനമായും പറയപ്പെടുന്നത്. എന്നാൽ ഇത് ശാസ്ത്രീയമായി തെളിയിക്കാനും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. വെള്ളത്തിന്റെ സാന്ദ്രത കുറയ്ക്കുന്ന മീഥേന്‍ ഹൈഡ്രേറ്റ് വാതകസാന്നിധ്യമാണ് ബെർമുഡ ട്രയാംഗിളിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയുടെ കാരണമെന്നും പറയപ്പെടുന്നുണ്ട്.
അമ്പരിപ്പിക്കുന്ന മറ്റൊരു കാര്യം, ഇവിടെ ഇടയ്ക്കിടെ കണ്ടെത്തുന്ന ആളില്ലാത്ത പ്രേതകപ്പലുകളാണ്. പല നാവികരും ഇത്തരം കപ്പലുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

ഇതൊക്കെ ആണ് വർഷങ്ങൾ ആയി ലോകത്തെ മുഴുവൻ ആളുകളും വിശ്വസിച്ചു ഇരിക്കുന്നത്. എന്നാൽ ഇതൊക്കെ വെറും കേട്ടു കഥകൾ ആണെന്ന് തെളിയിച്ചു കൊണ്ടു പലരും രംഗത്തു വന്നു. അത്തരത്തിൽ ബെർമുഡ ട്രയാംഗിൾ വെറും കെട്ടു കഥ മാത്രം ആണെന്ന് ചില യൂട്യൂബ് ചാനലുകളും തുറന്നു പറയുന്നുണ്ട്. അത്തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങിൽ വന്നിട്ടുണ്ട് അതിൽ പറയുന്ന പോലെ ആണ് സത്യം എന്നു ലോകത്തെ ചിലർ എങ്കിലും വിശ്വസിക്കും എന്നത് മറ്റൊരു സത്യം.