ബാബു ജോൺ വിജയം കരസ്‌ഥമാക്കിയത് ഒരു ഫ്ലെക്സ് പോലും ഇല്ലാതെ

0

ചുവരെഴുത്തുകളും ഫ്ലെക്സ് ബോഡുകളും ഇല്ലാതെ ഇലക്ഷനിൽ വിജയം കരസ്തമാക്കിയിരിക്കയാണ് ബാബു ജോൺ. ഹരിത ചട്ടങ്ങൾ പൂർണമായി പാലിച്ചു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ഏഴംകുളം ഗ്രാമ പഞ്ചായത്ത്‌ പുതുമല ഒന്നാം വാർഡിലെ ഇടത് മുന്നണി സ്ഥാനാർഥി ബാബു ജോണിന് ഗംഭീര വിജയം. പോൾ ചെയ്ത 996ഇൽ 705 വോട്ടും നേടിയാണ് ബാബു ജോൺ വിജയം സ്വന്തമാക്കിയത്.

നീണ്ടു നരച്ച താടിയും മുടിയും വെളുത്ത ഖദർ മുണ്ടും റബർ ചരുപ്പും ധരിച്ചു വീട് കയറി വോട്ട് തേടിയ ബാബു ജോൺ സൈബർ ലോകത്തെ താരമായിരുന്നു. തനിക്കുള്ള വോട്ട് വോട്ടർമാരിൽ നിന്ന് നേരിട്ട് ചോദിച്ചു ഉറപ്പ് വരുത്തും എന്ന നിലപാട്കാരൻ കൂടിയായിരുന്നു അദ്ദേഹം.

ഗ്രന്ഥകാരൻ, ഗവേഷകൻ, ചരിത്രകാരൻ, നടൻ, പൊതു പ്രവർത്തകൻ എന്നീ നിലകളിലും പ്രശസ്തനാണ് ബാബു ജോൺ. അടൂർ ജനകീയ ചലച്ചിത്രോത്സവം അടൂർ പുസ്തകമേള എന്നിവയുടെ മുഖ്യ സംഘാടകൻ കൂടിയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര വേദികളിൽ ബഹുമതി നേടിയ നിരവധി ഹ്രിസ്വചിത്രങ്ങളിലും ബാബു ജോൺ അഭിനയിച്ചിട്ടുണ്ട്. ഇ എം എസ് നെ കുറിച്ചുള്ള ഡോക്യൂമെന്ററിയുടെ തിരക്കഥകൃത്തും സംവിധായകനുമാണ്.