പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി; അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്

0


മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. ഡ്രൈവർ ജോയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം നഗരത്തിലെ ഇഞ്ചക്കൽ നിന്നാണ് ലോറി കണ്ടെത്തിയതെന്നാണ് വിവരം. ഫോർട്ട് എസി പ്രതാപ് നേതൃത്വത്തിലുള്ള സംഘമാണ് ലോറി കണ്ടെത്തിയത്.

പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ടിപ്പർലോറി ആണ് ഇടിച്ചതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുകയും ചെയ്തു. പിടിയിലായ ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. എസ് വി പ്രദീപിനെ മരണത്തിൽ പ്രത്യേക പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പ്രതിപക്ഷവും ആരോപിച്ചിരുന്നു. തിരുവനന്തപുരം കാരയ്ക്ക മണ്ഡപത്തിലുണ്ടായ വാഹനാപകടത്തിലാണ് എസ്. വി പ്രദീപ് മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയിരുന്നു.

ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. പ്രദീപ് സഞ്ചരിച്ച സ്കൂട്ടറിൽ പിന്നാലെ വന്ന വാഹനം ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ പ്രദീപിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിച്ച വാഹനം നിർത്താതെ പോയി. സ്കൂട്ടറിന്റെ പിൻവശത്തെ ഹാൻഡ് റസ്റ്റ്‌ മാത്രമാണ് തകർന്നത്. ഇതും മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ അടക്കം ഭീഷണി ഉണ്ടായിരുന്നതായി പ്രദീപിനെ അമ്മ ആരോപിച്ചു. മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന പ്രസിഡണ്ട് ആവശ്യപ്പെട്ടു. കൈരളി ടിവി, മംഗളം ടിവി, ന്യൂസ് 18 കേരളം, മനോരമ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലെല്ലാം ജോലി ചെയ്തിരുന്ന പ്രദീപ് ഇപ്പോൾ ഒരു ഓൺലൈൻ മാധ്യമത്തിന് ഭാഗമായി പ്രവർത്തിച്ചുവരികയായിരുന്നു.