ഞാൻ പ്രവർത്തിച്ച മികച്ച സംവിധായകരിൽ ഒരാളാണ് മോഹൻലാൽ ; സന്തോഷ്‌ ശിവൻ..

0

മോഹൻലാൽ ആദ്യമായി സംവിധായക കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്. ഏറെ ആകാംഷയോടെയാണ് സിനിമാപ്രേമികൾ എല്ലാവരും ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ഇപ്പോഴും ഇത്രയും വലിയൊരു ചിത്രത്തിൽ പ്രവർത്തിക്കാൻ ആയതിൽ സന്തോഷം പങ്കിടുകയാണ് പ്രശസ്ത ഛായാഗ്രാഹകനായ സന്തോഷ് ശിവൻ.. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സന്തോഷ് ഈ കാര്യം പറഞ്ഞത്.. താനിതുവരെ പ്രവർത്തിച്ചവരിൽ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് മോഹൻലാൽ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു..

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം വളരെ മികച്ച ഒരു അനുഭവമാണിത്. ഞാൻ പ്രവർത്തിച്ചതിൽ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് മോഹൻലാൽ.. സന്തോഷ് ശിവൻ കുറിച്ചു..  മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ത്രീ ഡി ചിത്രത്തിന് ശേഷം സംവിധായകനായ ജിജോ തയാറാക്കിയ തിരക്കഥയാണ് ബറോസിന്.. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ബറോസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹൻലാൽ തന്നെയാണ്.. വ്യത്യസ്തമായ ഗെറ്റപ്പിൽ തലയൊക്കെ മൊട്ടയടിച്ച് ആണ് ഈ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്..

ലോകത്തിന്റെ നാനാഭാഗത്തു നിന്നും എത്തിച്ച വാസ്കോഡഗാമയുടെ  രത്നങ്ങളുടെയും നിധികളുടെയും എല്ലാം സൂക്ഷിപ്പുകാരൻ ആണ് ബറോസ്. ഈ കാവൽക്കാരനെ ആണ്‌ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഈ കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിൻഗാമി ആണെന്ന് ഉറപ്പു ഉള്ളവർക്ക് മാത്രമേ ബറോസ് കൈ മാറുകയുള്ളൂ.. ഇത്തരത്തിലുള്ള കഥ പറഞ്ഞുപോകുന്ന ചിത്രമാണ് ബറോസ്..