സാരി ഉടുക്കാൻ ഒരുപാട് ഇഷ്ടമാണ് എന്നാൽ ചില സമയത്ത് അതിനു കഴിയില്ല കാരണം വ്യക്തമാക്കി റിമി ടോമി…

0

ഗായിക, അഭിനേത്രി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ഒരു യൂട്യൂബ് ചാനലും റിമി തുടങ്ങിയിരുന്നു. വർക്കൗട്ടിലും ഫിറ്റ്‌നസിന്റെ കാര്യത്തിലും ഒക്കെ ഒരുപാട് ശ്രദ്ധിക്കുന്ന റിമി ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത് സാരി ഉടുത്ത ചിത്രങ്ങൾ ആണ് താരം പങ്കു വെച്ചിരിക്കുന്നത്.

വണ്ണമുണ്ടായിരുന്ന കാലത്ത് സാരി ഉടുക്കാൻ ബുദ്ധിമുട്ടിയതിനെ കുറിച്ചും ഇപ്പോൾ ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനെ കുറിച്ചും തുറന്നു പറയുകയാണ് ഗായിക റിമി ടോമി. സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രതികരണം. വാക്കുകൾ, സാരി ഉടുക്കാൻ ഒരുപാട് ഇഷ്ടമാണ്. ധാരാളം ഫുഡ് കഴിച്ചിട്ട് സാരി ഉടുക്കുന്നത് ഒന്നാലോചിച്ച് നോക്കൂ. വലിയ ബുദ്ധിമുട്ടാണ്. അപ്പോൾ വയറ് ചാടി ഇരുന്നാലോ. പണ്ട് സ്റ്റേജ് ഷോ കളിലൊക്കെ സാരി ഉടുക്കേണ്ടി വരുമ്പോൾ വയർ ഒതുങ്ങി ഇരിക്കുന്നതിന് വേണ്ടി താൻ ബെൽറ്റ് കെട്ടുമായിരുന്നു.

സ്റ്റേജ് പെർഫോമൻസിനും ആരോഗ്യത്തിനുമെല്ലാം ഒരു രൂപമാറ്റം അനിവാര്യമായി തോന്നി. ഇപ്പോൾ ബെൽറ്റ് ഒന്നുമില്ലാതെ സാരി ഉടുക്കാൻ കഴിയുന്നുണ്ട്. ലോക്ക്ഡൗൺ കാലത്തും വ്യായാമകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുമായിരുന്നു റിമി. കൊറോണയുടെ പശ്ചാത്തലത്തിൽ ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളുമെല്ലാം അടച്ചതോടെ വീട്ടിൽ വ്യായാമം ചെയ്യുന്നതിന്റെ ചിത്രങ്ങൾ റിമി പങ്കുവച്ചിരുന്നു.