ഇഫിക്ക് തുടക്കം കുറിച്ചു ; മലയാള സാന്നിധ്യമായ് ലാലേട്ടൻ

0
Advertisements

ലോകത്തെ മാറ്റിമറിച്ച കോവിഡ് 19 മഹാമാരിയെ അതിജീവിച്ച് ചലച്ചിത്ര മഹോത്സവത്തിന് തിരി തെളിഞ്ഞു. ഇനി ലോകസിനിമയുടെ തിരിച്ചുവരവിന്റെ നാളുകളാണ്. അതിന്റെ മുന്നോടിയായി തീയറ്ററുകളിൽ ചിത്രങ്ങൾ പ്രദർശനവും ആരംഭിച്ചു. ഈ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഗോവ രാജ്യാന്തര ചലച്ചിത്രമേളക്ക് തുടക്കമായി. ഗോവ ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ ഉദ്ഘാടനം നിർവഹിച്ചു. നടൻ കിച്ച സുദീപ് ആയിരുന്നു മുഖ്യ അതിഥി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഫെസ്റ്റിവൽ ഡയറക്ടർ ചൈതന്യ പ്രസാദ് ജൂറി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisements
Advertisements

കോവിഡ് പ്രതിസന്ധി മറികടന്ന് ഫെസ്റ്റിവൽ നടത്താൻ ആയത് നേട്ടമാണെന്നും ഹൈബ്രിഡ് മേള പുതിയ തുടക്കമാകുന്നു എന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രോത്സവം നടത്തിപ്പിനായി പ്രവർത്തിച്ചവരെ മന്ത്രി അഭിനന്ദിച്ചു. സത്യജിത് റായുടെ ജന്മദിനത്തോടനുബന്ധിച്ച് ഇത്തവണ മേള അദ്ദേഹത്തിനാണ് സമർപ്പിക്കുന്നത്. റായുടെ 5 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നു. എല്ലാ വർഷവും നവംബർ മാസത്തിലാണ് മേള നടന്നിരുന്നത്. എന്നാൽ കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ജനുവരി 16 മുതൽ 24 വരെ ഹൈബ്രിഡ് ഫോർമാറ്റിലാണ് അൻപത്തിയൊന്നാമത് മേള.

രോഗവ്യാപനം തടയാൻ ഇത്തവണ 2500 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ. അല്ലാത്തവർക്ക് വിർച്വലായി പങ്കെടുക്കാം. കോവിഡ്-19 സാഹചര്യത്തിലാണ് ഇത്തവണ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ മേളയിൽ പ്രവേശിപ്പിക്കുകയും ഉള്ളൂ. വലിയ രീതിയിലുള്ള ഉദ്ഘാടന സമാപന ചടങ്ങുകളോ, പൊതുപരിപാടികളോ ഇത്തവണ ഇല്ല. മീറ്റ് ദി ഡയറക്ടർ, ഇൻ കോൺവെർസേഷൻ തുടങ്ങിയവ ഓൺലൈൻ വഴിയാണ് നടക്കുന്നത്.

എന്നാൽ പ്രതിനിധികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് അനുഭവപ്പെടുന്നത്. മോഹൻലാൽ അടക്കം ഒട്ടേറെ താരങ്ങൾ വിർച്ച്വൽ ആയി മേളയ്ക്ക് ആശംസകൾ നേർന്നു. ഫിലിം ഫെസ്റ്റിവൽ അനുഭവത്തെ ഇഫി ചലച്ചിത്രോത്സവം പുനർ നിർവചിക്കും. ഒരുപാട് കാര്യങ്ങൾക്ക് എന്നപോലെ സിനിമയ്ക്ക് പുതിയ വഴിയൊരുക്കും. ഓൺലൈൻ ചലച്ചിത്രോത്സവങ്ങൾ ജനകീയമാകുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്. ലോകമൊട്ടാകെയുള്ള ചലച്ചിത്രകാരന്മാരോട് ഇടപഴകാനും ഈ അവസരം പ്രയോജനം ചെയ്യും മോഹൻലാൽ പറഞ്ഞു.

15 ചിത്രങ്ങളാണ് ഇത്തവണ മത്സരവിഭാഗത്തിൽ ഉള്ളത് മലയാളസിനിമയുടെ പ്രശസ്ത സംവിധായകൻ പ്രിയദർശൻ പ്രസന്ന വിതനഗെ( ശ്രീലങ്ക), അബൂബക്കർ ഷോകി ( ഓസ്ട്രേലിയ), റുബായിയ്യാത്ത് ഹുസൈൻ( ബംഗ്ലാദേശ്), എന്നിവരും ജൂറി അംഗങ്ങൾ ആണ്. ഡാനിഷ് സംവിധായകൻ തോമസ് വിന്റർ ബെർഗിന്റെ അനദർ റൗണ്ട് ആണ് ഉദ്ഘാടന ചിത്രം.

കിയോ ഷി കുറസോവയുടെ വൈഫ് ഓഫ് എ സ്പൈ ആണ് സമാപന ചിത്രം. കൃപാൽ കലിതയുടെ ബ്രിഡ്ജ് സിദ്ധാർത്ഥ് ത്രിപാടിയുടെ ഡോഗ് ആൻഡ് ഹിസ് മാൻ, ഗണേഷ് വിനായകൻ സംവിധാനം ചെയ്ത തേൻ എന്നിവയാണ് മത്സര വിഭാഗത്തിൽ ഉള്ള ഇന്ത്യൻ ചിത്രങ്ങൾ. 23 ഫീച്ചർ സിനിമകളും 20 നോൺ ഫീച്ചർ സിനിമകളും ആണ് ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഉള്ളത്. മലയാളത്തിൽ നിന്ന് അഞ്ച് ഫീച്ചർ ചിത്രങ്ങളും ഒരു നോൺ ഫീച്ചർ ചിത്രവും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

മലയാളം തമിഴ് ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിരവധി ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടുള്ളത്. സിദ്ദിഖ് പരവൂരിന്റെ താഹിറ, മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത കപ്പേള, പ്രദീപ് കാളിപ്പുറം സേഫ്, ഫഹദ് ഫാസിലിന്റെ അൻവർ റഷീദ് ചിത്രം ട്രാൻസ്, ആസിഫ് അലി നായകനായ നിസാം സംവിധാനം ചെയ്ത കെട്ട്യോളാണ് എന്റെ മാലാഖ എന്നിവയാണ് ഫീച്ചർ വിഭാഗത്തിൽ ഇടം പിടിച്ചിരിക്കുന്ന മലയാള സിനിമകൾ.

ജയറാം കുചേലനായി വേഷമിടുന്ന സംസ്കൃത സിനിമ നാമോയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. വിജീഷ് മണി ആണ് ചിത്രത്തിന്റെ സംവിധായകൻ. ശരൺ വേണുഗോപാലിന്റെ ഒരു പാതിരാ സ്വപ്നം പോലെ ആണ് നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിൽ നിന്ന് ഇടംപിടിച്ച ചിത്രം.

ധനുഷും മഞ്ജുവാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രിമാരന്റെ തമിഴ് ചിത്രം അസുരൻ. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് നായകനായ നിതീഷ് തിവാരി ചിത്രം ചിചോറെ, താപ്സീ പന്നു, ഭൂമി പട്നെക്കർ എന്നിവർ വേഷമിട്ട തുഷാർ ഹിര നന്ദാനി ചിത്രം ഡാൻസ് കി ആംഗ്, എന്നിവയാണ് പട്ടികയിലിടം നേടിയ മറ്റു ചിത്രങ്ങൾ. കൺട്രി ഫോക്കസ് വിഭാഗത്തിൽ ബംഗ്ലാദേശിൽ നിന്നുള്ള ചിത്രങ്ങളാണ് ഇത്തവണ മേളയിൽ ഉള്ളത്.