തന്റെ പ്രിയ കൂട്ടുകാരി റിമി ടോമിക്ക് പിറന്നാൾ ആശംസകൾ പങ്കു വെച്ചു പ്രിയ ഗായകൻ വിധു പ്രതാപ് പറഞ്ഞത് അറിഞ്ഞോ…

0

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും അഭിനേത്രിയുമൊക്കെയാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ച് മലയാളി സംഗീതാസ്വാധകരുടെ പ്രിയ ഗായികയായി റിമി മാറി.. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് താരം. താരം തന്റെ വിശേഷങ്ങൾ ഒക്കെ റിമി പങ്കുവെയ്ക്കാറുണ്ട്. അതുകൊണ്ടു തന്നെ റിമിക്ക് ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായപ്പോഴും ആരാധകർ താരത്തിനൊപ്പമുണ്ടായിരുന്നു. റിമി ടോമിയുടെ ജന്മദിനമായ ഇന്ന് നിരവധി പേരാണ് ആശംസകൾ അറിയിച്ച്‌ രംഗത്തെത്തിയിരിയ്ക്കുന്നത്. ഇപ്പോഴിതാ ഉറ്റ സുഹൃത്തും ഗായകനുമായ വിധു പ്രതാപ് റിമിയ്ക്ക് ആസംസയറിയിച്ചിരിയ്ക്കുന്നത്.

ഒരു ഗായകനിൽ നിന്ന്, എന്നേ ഞാൻ പോലുമറിയാതെ ഒരു സ്റ്റേജ് പെർഫോമർ ആക്കിയ എന്റെ കൂട്ടുകാരിയെന്നാണ് വിധു പ്രതാപ് റിമിയെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്. രണ്ട് പേരും ഒപ്പമുള്ള ഫോട്ടോയൊടൊപ്പം നിന്നെ പോലെ നീ മാത്രമെന്നും വിധു കുറിച്ചിരിയ്ക്കുന്നു. കുറിപ്പിങ്ങനെ.

ഏകദേശം ഒരേ കാലഘട്ടത്തിൽ സിനിമയിലേക്ക് വന്നവർ. റീമി യുടെ വളർച്ച അടുത്ത് നിന്ന് ആരാധനയോടെ കണ്ട ഒരു വ്യക്തിയാണ് ഞാൻ. ഒരു ഗായകനിൽ നിന്ന്, എന്നേ ഞാൻ പോലുമറിയാതെ ഒരു സ്റ്റേജ് Performer ആക്കിയ എന്റെ കൂട്ടുകാരി. കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ എത്ര വേദികൾ ഞങ്ങൾ ഒരുമിച്ച് പങ്കിട്ടു എന്നതിന് ഞാനും റീമിയും കണക്ക് വച്ചിട്ടില്ല. കാരണം ഇണക്കങ്ങളും കുരുത്തക്കേടുകളുമായി ഇനിയും ഒരുപാട് ദൂരമുണ്ട് ഒരുമിച്ച് യാത്ര ചെയ്യാൻ! Happy Birthday my ROCK STAR. നിന്നെ പോലെ നീ മാത്രം

buy project professional 2019