കിം കിം ഇനി സംസ്കൃതത്തിൽ പാടാം

0
Advertisements

മഞ്ജുവാര്യരുടെ കിം കിം കിം ഗാനത്തിന്റെ സംസ്കൃതം പുറത്തിറങ്ങി…!! അഭിനയത്തിനും ഡാൻസിലും മാത്രമല്ല, പാട്ടിലും മികവ് തെളിയിച്ചിട്ടുള്ള നടിയാണ് മലയാളത്തിലെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ചിത്രമായ ജാക്ക് ആൻഡ് ജില്ലിന് വേണ്ടി മഞ്ജുവാര്യർ ആലപിച്ച ഗാനം ആരാധകർക്ക് ഏറെ പ്രിയമായിരുന്നു. ഈ ഗാനത്തിന് നൃത്തച്ചുവടുമായി മഞ്ജുവാര്യർ തന്നെ രംഗത്തെത്തിയിരുന്നു. കെനിയയിലെ കുട്ടികൾ ഏറെ പോപ്പുലറായ ഈ ഗാനത്തിന് ഡാൻസ് ചെയ്യുന്ന വീഡിയോയും പുറത്തുവന്നിരുന്നു. എന്നാൽ അവിടെയും തീരുന്നില്ല, ഗാനത്തിന്റെ പ്രസക്തി.

Advertisements
Advertisements

ഇപ്പോൾ ഈ ഗാനത്തിന്റെ സംസ്കൃതം വേർഷൻ പുറത്തിറക്കിയിരിക്കുകയാണ് ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ സംസ്കൃത അധ്യാപകനായ ഷിബുകുമാർ. പ്രശസ്തമായ ഈ ഗാനത്തിനു സംസ്കൃതം വരികൾ എഴുതി ചിട്ടപ്പെടുത്തിയത് സാധാരണ ജനങ്ങളിലേക്ക് സംസ്കൃതഭാഷ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ജനപ്രിയ ഗാനത്തിന് സംസ്കൃതത്തിലുള്ള വരികൾ എഴുതി അവതരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. എന്തായാലും കിം കിം കിം ഗാനത്തിന്റെ സംസ്കൃതം സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ്.

https://youtu.be/Fk3gccQKDes

കിച്ച സുദീപ്പിന്റെ നായികയായി മഞ്ജു വാര്യർ തെലുങ്കിലേക്ക് സംസ്കൃത ചലച്ചിത്ര മേഖലയിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന ലൈവ് സാൻസ്കൃത് ടീമുമായി ചേർന്നാണ് ഷിബുകുമാർ ഗാനം തയ്യാറാക്കിയിരിക്കുന്നത്. അതിഥി നായരാണ് സംസ്കൃത ഗാനമാലപിച്ചത് സംസ്കൃതം മഞ്ജുവാര്യർ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതൊടെയാണ് വലിയ ജനശ്രദ്ധ കിട്ടിയത്.