“ഈ പെണ്ണ് എന്തൊരു വെറുപ്പിക്കൽ..” ആര്യ ദയാലിനെതിരെയുള്ള അധിക്ഷേപങ്ങൾ അതിരുകടക്കുമ്പോൾ…

0

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഗായിക എന്ന നിലയിൽ കഴിവ് തെളിയിച്ച താരമാണ് ആര്യ ദയാൽ. കവർ സോങ്ങ് കൊണ്ടും തന്റെ സ്വതസിദ്ധ ശൈലിയിലുള്ള മറ്റ് ഗാനങ്ങൾ കൊണ്ടും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവ ഗായിക തന്നെയാണ്. എന്നാൽ സമൂഹമാധ്യമങ്ങളിൽ പാപ്പരാസികൾക്ക് ഒരു പഞ്ഞമില്ലാത്തതുകൊണ്ട് ആര്യ ദയാലിനെതിരെ അധിക്ഷേപിച്ചു കൊണ്ടുള്ള ട്രോളുകളും പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. വളരെ മോശം വാക്കുകൾ ഉപയോഗിച്ചുകൊണ്ടാണ് ഇത്തരക്കാർ ആര്യ ദയാലിനെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ തന്റെ ഗാനങ്ങൾ പങ്കുവെക്കാൻ ആര്യ ദയാൽ ആരംഭിച്ച അന്നുമുതൽ തന്നെ വളരെ മികച്ച പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. വലിയ സെലിബ്രിറ്റികൾ വരെ യുവ ഗായികയുടെ ആരാധകരാണ്. അതിനെതിരെയുള്ള വ്യാപകമായ ഇത്തരം അധിക്ഷേപങ്ങൾക്ക് സമ്മിശ്ര പ്രതികരണങ്ങളുമായി മാധ്യമങ്ങളിൽ ഉയർന്നുവരുന്നുണ്ട്.

മനോഹരമായി പാടാൻ കഴിയുന്ന ആര്യയെ മറ്റ് ഗായികമാരുമായി താരതമ്യം പെടുത്തി ഇകഴ്ത്തി കാണിക്കാൻ ശ്രമിക്കുന്നവരാണ് മറ്റുചിലർ. കറുത്ത നിറം ആയതുകൊണ്ട് ഒരുപാട് അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന പ്രമുഖ ഗായികയുടെ വെളിപ്പെടുത്തലിൽ വലിയ രീതിയിൽ സഹകരിച്ച മലയാളികൾ തന്നെയാണ് ഈ യുവ ഗായികയെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള തരംതാണ അധിക്ഷേപങ്ങളെ ശ്രദ്ധിക്കാതെ മുന്നോട്ടുപോകാനും ഭാവിയിൽ വലിയൊരു ഗായികയായി മാറാനുമുള്ള ആശംസകളുമായി നിരവധിപേർ സമൂഹമാധ്യമങ്ങളിൽ സജീവമായിത്തന്നെ ഉണ്ട്.