“ഇത് തന്റെ സുഹൃത്ത് ശ്രീജിത്ത് പണിക്കരോട് പോയി പറയൂ” മേപ്പടിയാൻ വിവാദത്തിൽ മഞ്ജു വാര്യരേ സപ്പോർട്ട് ചെയ്തു ഇട്ട പോസ്റ്റിലും നടൻ ഉണ്ണിമുകുന്ദനു വിമർശനം….

0

ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിലെത്തിയ മേപ്പടിയാന് മികച്ച പ്രതികരണമാണ് വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്റർ മഞ്ജു വാര്യർ പങ്കുവച്ചതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. പങ്കുവച്ചിരുന്ന പോസ്റ്ററുകൾ ഒരഴ്ചക്കകം നീക്കം ചെയ്യുമെന്ന് നേരത്തെ മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം അറിയിച്ചുവെന്ന് ഉണ്ണി വ്യക്തമാക്കി.

ഹലോ സുഹൃത്തുക്കളെ, മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ദിവസം മഞ്ജു വാര്യർക്ക് എതിരെ രാഷ്ട്രീയ നിരീക്ഷകൻ കൂടി ആയ ശ്രീജിത്ത് പണിക്കർ കൂടി രംഗത്തു വന്നിരുന്നു. ഉണ്ണി മുകുന്ദൻ ന്റെ പോസ്റ്റിന് കീഴിൽ ആളുകൾ ഇത് തന്റെ സുഹൃത്ത് കൂടി ആയ ശ്രീജിത് പണിക്കാരോട് കൂടി പറയാൻ ആവിഷ് പെട്ടു കോണ്ട് നിരവധി പേർ വന്നു.