നിശാശലഭമായി ലക്ഷ്യമറിയാതെ ചിറകുകൾ  തളർന്നുവീണു ; പ്രേഷകരെ ദുഃഖത്തിൽ ആഴ്ത്തി സൂര്യയുടെ വാക്കുകൾ..

0

ബിഗ് ബോസ് മൂന്നാം സീസൺ ഗ്രാൻഡ്ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് ചെന്നൈയിൽ ഷൂട്ടിംഗ് നടന്നു കൊണ്ടിരുന്ന ഈ പരിപാടി നിർത്തിവയ്ക്കേണ്ടി വന്നത്. കോവിഡ് ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ നിലവിൽ വന്നതിനുശേഷം ചിത്രീകരണം അനുവദിക്കാൻ സാധിക്കാത്ത സാഹചര്യം ആയതിനാൽ ചെന്നൈയിലെ ഉദ്യോഗസ്ഥരെത്തി ബിഗ് ബോസ് ഹൗസ് സീൽ ചെയ്യുകയായിരുന്നു.

ഒട്ടും വൈകാതെ തന്നെ അവിടെനിന്നും മത്സരാർത്ഥികളെ എല്ലാം വീടിനു പുറത്തേക്ക് മാറ്റുകയായിരുന്നു. ബിഗ് ബോസ് ഹൗസിൽ നിന്നും ഏറ്റവും ഒടുവിലായി എവിക്ട് ആയ മത്സരാർത്ഥി ആയിരുന്നു സൂര്യ ജെ മേനോൻ. ബിഗ് ബോസ് സീസണിൽ ഏറ്റവും കൂടുതൽ സൈബർ അറ്റാക്ക് നേരിട്ട ഒരു വ്യക്തിയാണ് സൂര്യ. സൂര്യ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും ഇതിന് ഇരയായി തീർന്നിരുന്നു.

നർത്തകിയും, ഡിജെ യുമായ സൂര്യ ബിഗ് ബോസിൽ വച്ചു മണിക്കുട്ടനോട്‌ പ്രണയാഭ്യർത്ഥന നടത്തിയതാണ്  ആരാധകരെല്ലാം സൂര്യയ്ക്ക് എതിരായി മാറാൻ പ്രധാന കാരണം. സൂര്യയ്ക്ക് മണിക്കുട്ടനോടുള്ളത് വെറും ഗെയിം സ്റ്റാർട്ടർജി മാത്രമാണെന്നും, ഒരിക്കലും അത് യഥാർത്ഥ പ്രണയമല്ല എന്നും ഒക്കെയായിരുന്നു ആരാധകർ പറഞ്ഞിരുന്നത്. മാത്രമല്ല, ബിഗ് ബോസ് ഹൗസിൽ നിന്നും ആദ്യമേ പുറത്തു പോകേണ്ടി ഇരുന്ന ഒരാളായിരുന്നു സൂര്യ എന്നുമാണ് പ്രേക്ഷകരെല്ലാം പറയുന്നത്.

ഷോയ്ക്ക് അകത്തുള്ളവരും, പുറത്തുള്ളവരും ഒരുപോലെ വാദിച്ച കാര്യമാണ് സൂര്യയുടെ പ്രണയം വെറും സ്റ്റാർട്ടർജി മാത്രമാണെന്ന്. അതുകൊണ്ടുതന്നെ പ്രണയം എന്ന വികാരം ഒരു മത്സര സ്റ്റാർട്ടർജി ആയി ഉപയോഗിച്ച സൂര്യയ്ക്ക് നേരെ തിരിയുകയായിരുന്നു സോഷ്യൽ മീഡിയ മുഴുവൻ. സൂര്യ ബിഗ് ബോസ് ഹൗസിൽ ഉള്ളപ്പോൾ തന്നെ സൂര്യയുടെ കുടുംബത്തിന് നേരെ പലവിധത്തിൽ സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നു.

ഷോ നിർത്തുന്നതിന് ഒരാഴ്ച മുമ്പ് ആയിരുന്നു സൂര്യ ബിഗ് ബോസിൽ നിന്നും ഔട്ടായത്. അതുകൊണ്ടുതന്നെ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ മറ്റു മത്സരാർത്ഥികളുടെ ഒപ്പമായിരുന്നു സൂര്യയും എത്തിയത്. ആ നിമിഷം മുതൽ സൂര്യയ്ക്ക് നേരെയും പരിഹാസങ്ങളും, അശ്ലീല മെസേജുകളും ഒക്കെ എത്തിത്തുടങ്ങി. പ്രേക്ഷകരുടെ സൈബർ അറ്റാക്ക് ഒരു പരിധിവിട്ട് അപ്പോൾ ഇന്നലെ സൂര്യ തന്നെ പൊട്ടിത്തെറിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു.

മറ്റുള്ള ആർമി കാർക്ക് തന്റെ മ. ര. ണം കാണണോ എന്നായിരുന്നു സൂര്യ ഇൻസ്റ്റഗ്രാമിൽ എത്തി ചോദിച്ചത്. സൂര്യയെ പിന്തുണച്ചുകൊണ്ട് ബിഗ് ബോസിലെ മറ്റു മത്സരാർത്ഥികൾ എല്ലാം തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സൂര്യ ഏറ്റവും ഒടുവിലായി പങ്കുവച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി ആണ് ഏവരെയും നിരാശയിൽ ആക്കിയിരിക്കുന്നത്. ആരോഗ്യപ്രേശ്നങ്ങൾ മൂലം സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുന്നു എന്നാണ് സൂര്യ പറയുന്നത്. വർണ്ണ ശലഭമായി പാറിപ്പറക്കാൻ കൊതിച്ചു, നിശാശലഭം ആയി ലക്ഷ്യം അറിയാതെ ചിറകുകൾ  തളർന്നു വീണു. ഇതായിരുന്നു സൂര്യ ഇൻസ്റ്റാഗ്രാമിലൂടെ കുറിച്ചത്..