കിടിലം ഫിറോസിനെ ബിഗ്ഗ് ബോസിൽ നിന്നും പുറത്താക്കണം. ഏഷ്യാനെറ്റിനോട് അഭ്യർത്ഥനയുമായി ആരാധകൻ..

0

ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാർത്ഥിയായ കിടിലം ഫിറോസിനെ ഷോയിൽ നിന്നും പുറത്താക്കണമെന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് തോമസ് ജെയിംസ് എന്ന ആരാധകൻ. ബിഗ് ബോസ് ഒഫീഷ്യൽ ഫാൻസ് ഗ്രൂപ്പിൽ ആണ് അദ്ദേഹം ആ കുറുപ്പ് പങ്കിട്ടത്. കുറിപ്പ് വായിക്കാം..

ഫിറോസിനെ ബിഗ്ഗ് ബോസ്സ് ഷോയിൽ ഇനിയും നിലനിർത്തണോ എന്ന് ബിഗ്ഗ് ബോസ്സും ഏഷ്യാനെറ്റും ചേർന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു.

ഭ്രാന്ത്‌,  ഈ വാക്കൊക്കെ അത്രയധികം സെൻസിറ്റീവ് ആയതും വളരെ സൂക്ഷിച്ചു ഉപയോഗിക്കേണ്ടതുമാണ്. ഒരാളുടെ മനസികനിലയെ അവഹേളിക്കുന്ന ഇത്തരം പ്രയോഗങ്ങൾ ലോകനിലവാരം ഉള്ള ഒരു ഷോയിലേക്ക്, മലയാളത്തിലെ മികച്ച ചാനൽ ആയ ഏഷ്യാനെറ്റിന്റെ പ്രൈം ടൈമിലേക്ക് വലിച്ചിഴയ്ക്കുകയാണ് ഫിറോസ് ചെയ്തിരിക്കുന്നത്.

ഭ്രാന്തൻ എന്ന പ്രയോഗം പോലും ഇന്ന് പരിഷകൃത സമൂഹം, ആ വാക്കിന്റെ അശ്ലീലതയെ ഓർത്ത് ഉപയോഗിക്കാതിരിക്കുന്ന ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ ആണ്, ഒരു കമ്മ്യൂണിറ്റിയെ മുഴുവൻ അവഹേളിക്കുന്ന വിധത്തിൽ ഒരാളെ ജയിക്കാൻ വേണ്ടി മാത്രം ഫിറോസ് എന്ന മനുഷ്വത്വം ഇല്ലാത്ത മത്സരാർത്ഥി ഈ വാക്ക് ഉപയോഗിക്കുന്നത് എന്നത് അത്യന്തം ഹീനമാണ്, ലജ്ജാകരമാണ്.

ഡിപ്രെസ്‌ഷൻ എന്നത് ലോകം അത്യന്തം സീരിയസ് ആയും അതിനൊപ്പം ശ്രദ്ധയോടെയും കൈകാര്യം ചെയ്യുന്ന വിഷയമാണ്. ഒരു വേള കൃത്യമായ ട്രീറ്റ്മെന്റ് നൽകിയില്ല എങ്കിൽ, ആളുടെ ആത്മഹത്യ ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നയിക്കുന്ന സൈലന്റ് കില്ലർ ആയി കണക്കാക്കുന്ന ഒരു രോഗവസ്ഥ. ഈ ഗ്രൂപ്പിലെ പല ആളുകൾ പോലും ഡിപ്രെഷൻ എന്ന വിഷാദ അവസ്ഥയിലൂടെ കടന്ന് പോയിട്ടുള്ളവർ ആയിരിക്കും. അവർക്കറിയാം അതിന്റെ ഭീകരത. കൃത്യസമയത്ത് കൃത്യമായ കൗൺസിലിംഗ് കിട്ടാത്തത് കാരണം കടുംകൈ ചെയ്ത ആളുകളെക്കുറിച്ച് ബിഗ്ഗ് ബോസ്സ് സംഘാടകർക്കും ഏഷ്യാനെറ്റിനും അവർക്കൊപ്പമുള്ള മെഡിക്കൽ സംഘത്തിനും വ്യക്തമായ ധാരണ ഉള്ളത് കൊണ്ടാണ് ഓരോ മത്സരാർത്ഥിയെയും പലപ്പോഴായി കൺഫഷൻ റൂമിലേക്ക് വിളിച്ചു ആശ്വസിപ്പിക്കുക ഉൾപ്പെടെയുള്ള പല മെന്റൽ ഹെൽത്ത് കോൺസിലിംഗ്സും നൽകുന്നത്. അതിലൊന്നാണ് മണിക്കുട്ടനും ബിഗ്ഗ് ബോസ്സ് നൽകിയത്. സ്വന്തം ഭാവിയെക്കുറിച്ച് ഉണ്ടാകുന്ന ഉത്കഠയിൽ നിന്ന് ജനിക്കുന്ന വിഷാദം പ്രൊഫഷണൽ കലാകാരന്മാർക്ക് സ്വഭാവികമാണ്.

ഡിപ്രെഷൻ ഉൾപ്പെടെയുള്ള ഏത് മെന്റൽ ഹെൽത്ത് ഇഷ്യൂസും നാണക്കേട് ഉണ്ടാകേണ്ട, നാണക്കേട് ഉണ്ടാക്കുന്ന രോഗാവസ്ഥ അല്ല. നമുക്കുണ്ടാവുന്ന പനി പോലെയോ ശരീരവേദന പോലെയോ മാത്രം കണക്കാക്കി ട്രീറ്റ്മെന്റ് തേടേണ്ട രോഗാവസ്ഥ മാത്രമാണ്. Mental Health ന്റെ ഇമ്പോര്ടൻസ് മനസ്സിലാക്കാനും അത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്ന് പോകുന്നവരെ നമുക്കൊപ്പം ചേർത്തു നിർത്താനുമാണ് World Health Organization – WHO എല്ലാ വർഷവും October 10 ന് World Mental Health Day ആയി ആഘോഷിക്കുന്നത്. സമൂഹം ഇത്ര പുരോഗതിയോടെ കാര്യങ്ങളെ നോക്കി കാണുമ്പോഴാണ് ഫിറോസ് ഉൾപ്പെടെ ഉള്ളവർ അത്തരം മനസികഅവസ്ഥയെ പൊതു സമൂഹത്തിനു മുന്നിൽ കളിയാക്കുന്നത്.

മുൻപ് ഡിമ്പലിന്റെ ശാരീരിക അവസ്ഥവെച്ച് കളിയാക്കി കാൻസർ രോഗികൾ എന്ന കമ്മ്യൂണിറ്റിയേ മുഴുവൻ അപമാനിച്ച ഫിറോസ് എന്ന വ്യക്തിയിൽ നിന്നുണ്ടായ ഈ പരാമർശം അബദ്ധം ആയി കണക്കാക്കാൻ സാധിക്കില്ല. കാരണം ഇത് ആദ്യ തവണ അല്ല എന്നത് കൊണ്ട് തന്നെ. വീണ്ടും മെന്റലി ചല്ലെൻജ്ഡ് ആയ ആളുകളെ അപമാനിക്കുന്ന നിലയിൽ മറ്റൊരു പരാമർശവും കൊണ്ട് വന്നിരിക്കുന്ന ഫിറോസ് എന്ന വ്യക്തിയുടെ കുടിലത, ബിഗ്ഗ് ബോസ്സ് എന്ന അത്യന്തം ലോകോത്തരമായ ഈ ഷോയുടെ മാന്യതയ്ക്ക് ചേർന്നത് അല്ല.

ഡിമ്പൽ വിഷയത്തിലെ പോലെ കള്ളക്കരച്ചിലും നുണപറച്ചിലും മാത്രം മതിയാവാതെ വരും മിസ്റ്റർ കുടിലൻ ഫിറോസ് താങ്കളുടെ ഈ ലജ്ജാകരമായ നടപടിയേ ന്യായീകരിക്കുവാൻ. ഡിമ്പലിന്റെ ദയയിൽ പോലും ആ വീട്ടിൽ കഴിയാൻ താങ്കൾ യോഗ്യൻ അല്ലെന്ന് ഒരിക്കൽ കൂടെ താങ്കൾ തെളിയിച്ചിരിക്കുന്നു. താങ്കളുടെ കണ്ണുകളിലോ പ്രവൃത്തിയിലോ താങ്കൾ വലിയ വായിൽ പറയുന്ന ഒരു സഹജീവി സ്നേഹവും പ്രകടമല്ല. ആകെ കാണുന്നത് പകയും ദേഷ്യവും വെറുപ്പും മാത്രമാണ്.

കുടിലൻ ഫിറോസിനെ ഈ ഷോയിൽ നിന്ന് എവിക്ട് ചെയ്യണം എന്ന് ബിഗ്ഗ്‌ബോസ്സിനോടും ഏഷ്യാനെറ്റ്‌നോടും താഴ്മ്മയായി അപേക്ഷിക്കുന്നു.